ചലച്ചിത്ര കോർപ്പറേഷൻ ( KSFDC) വെറുതെ പണം നൽകരുതെന്നും ഒന്നര കോടി നൽകിയത് വളരെ കൂടുതലാണെന്നുമാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. പട്ടികജാതി വിഭാഗത്തിൽ നിന്നും വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടത്. സ്ത്രീകളായത് കൊണ്ടുമാത്രം അവസരം നൽകരുത്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
അടൂർ പറഞ്ഞതിങ്ങനെ:
'ചലച്ചിത്ര കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തെ സഹായിക്കുന്നത് നല്ലതാണ്. പക്ഷെ, കുറഞ്ഞത് അവർക്ക് മൂന്ന് മാസത്തെ ഇന്റൻസ്
ട്രെയിനിങ് കൊടുക്കണം. സിനിമ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അവർക്ക് പറഞ്ഞുകൊടുക്കണം. വെറുതെ സിനിമയെടുക്കാനായി പറഞ്ഞു വിടുന്നത് ഒരു രീതിയിലും നല്ലൊരു പ്രോത്സാഹനം അല്ല. ഒരു ചിത്രത്തിന് ബഡ്ജറ്റ് കണ്ടെത്തുന്നത് എങ്ങനെയാണെന്ന് വരെ അവർക്ക് മനസ്സിലാക്കി കൊടുക്കണം.
advertisement
കാരണം, ചലച്ചിത്ര കോർപ്പറേഷനിൽ ( KSFDC) നിന്ന് പണം വാങ്ങി ചെയ്യുന്ന സിനിമകളിലെല്ലാം പരാതികളാണ്. അവരെ പറഞ്ഞു മനസിലാക്കണം ഇത് പബ്ലിക് ഫണ്ടാണ്. ജനങ്ങളിൽ നിന്നും കരം അടച്ചു വാങ്ങുന്ന പണമാണെന്ന് പറഞ്ഞു മനസിലാക്കണം. ഒന്നരകോടിയെന്നത് കുറച്ച് 50 ലക്ഷമാക്കി മൂന്നു പേർക്ക് കൊടുക്കണം. കൊമേഷ്യൽ സിനിമയെടുക്കാനുള്ള പണമല്ല അത്, സൂപ്പർ സ്റ്റാറുകളെ വച്ച് പടമെടുക്കാനുള്ള പണവുമല്ല. വളരെ നല്ല സിനിമയെടുക്കാനുള്ള പണമാണ്. അതുപോലെ തന്നെ ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം സിനിമയെടുക്കാൻ അനുവദിക്കരുത്. സ്ത്രീ സംവിധായകർക്കും പരിശീലനം നൽകണം. വളരെ നല്ല സംവിധായകരുണ്ട്. കുറച്ചും കൂടി നല്ല സ്ത്രീ സംവിധായകർ വേണം.'
അടൂരിന്റെ പരാമർശത്തിനെതിരെ ഇതിനകം തന്നെ നിരവധി പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു. വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകരും പ്രതിഷേധം ഉയർത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി നൽകിയത്. എന്നാൽ, ഇതൊന്നും വകവെയ്ക്കാതെ അടൂർ ഗോപാലകൃഷ്ണൻ പ്രസംഗം തുടർന്നു.
കെ.ആർ നാരായണ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് വൃത്തിക്കെട്ട സമരമാണെന്നും അടൂർ വിമർശിച്ചു. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. തങ്ങൾ ചുമതലയേൽക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നും അല്ലാതാക്കി. ടെലിവിഷൻ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു.