TRENDING:

ത്രില്ലർ സിനിമകളുടെ ശില്പി അഹമ്മദ് കബീർ ഇനി റോം കോം സംവിധായകൻ; കാളിദാസ് ജയറാമിനൊപ്പം 'മെനി മെനി ഹാപ്പി റിട്ടേൺസ്'

Last Updated:

'കേരള ക്രൈം ഫയൽസ്' ജിയോ ഹോട്ട്സ്റ്റാർ വെബ് സീരിസിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും 'മെനി മെനി ഹാപ്പി റിട്ടേൺസി'നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള ക്രൈം ഫയലസിന് ശേഷം അഹമ്മദ് കബീർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'മെനി മെനി ഹാപ്പി റിട്ടേൺസ്' (Many Many Happy Returns) കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. ഒരിടവേളക്ക് ശേഷം കാളിദാസ് ജയറാം (Kalidas Jayaram) മലയാളത്തിൽ നായകനായി എത്തുന്ന ചിത്രം ഒരു റോം കോം എന്റർടൈനർ ആണ്.
മെനി മെനി ഹാപ്പി റിട്ടേൺസ്
മെനി മെനി ഹാപ്പി റിട്ടേൺസ്
advertisement

ദേശീയ തലത്തിൽ ശ്രദ്ധേയമായ 'കേരള ക്രൈം ഫയൽസ്' ജിയോ ഹോട്ട്സ്റ്റാർ വെബ് സീരിസിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും 'മെനി മെനി ഹാപ്പി റിട്ടേൺസി'നുണ്ട്.

മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

മങ്കി ബിസിനസിൻ്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ അഹമ്മദ് കബീറിനൊപ്പം ജോബിൻ ജോൺ വർഗീസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. RJ മാത്തുക്കുട്ടിയാണ് കോ- റൈറ്റർ.

advertisement

ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാവസ് ആണ്. എഡിറ്റിംഗ്- മഹേഷ് ഭുവനേന്ദ്.

കോ- പ്രൊഡ്യൂസേഴ്സ്- പൗലോസ് തേപ്പാല, വിനീത കോശി; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹസ്സൻ റഷീദ്, വിനീത കോശി; ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ- ശരത് കുമാർ കെ.വി., പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, ലിറിക്സ് - വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജോബിൻ ജോൺ വർഗീസ്, ചീഫ് അസോ. ക്യാമറ - വൈശാഖ് ദേവൻ, അസോ. ഡയറക്ടർസ് - ബിബിൻ കെ.പി., രോഹൻ സാബു, ആകാശ് എ.ആർ., ഹിഷാം അൻവർ, അസോ. ക്യാമറ - ദീപു എസ്.കെ., രാജ് രഞ്ജിത്, പ്രമോ സ്റ്റിൽസ് - രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - അർജുൻ, മോഷൻ പോസ്റ്റർ - രൂപേഷ് മെഹ്ത, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പെപ്പർ, PRO - റോജിൻ കെ. റോയ്, മാർക്കറ്റിങ് TAG 360.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: After Kerala Crime Files, 'Many Many Happy Returns', written and directed by Ahammed Khabeer, has begun shooting in Kottayam. The film is a rom-com entertainer, featuring Kalidas Jayaram in the lead role in Malayalam after a gap

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ത്രില്ലർ സിനിമകളുടെ ശില്പി അഹമ്മദ് കബീർ ഇനി റോം കോം സംവിധായകൻ; കാളിദാസ് ജയറാമിനൊപ്പം 'മെനി മെനി ഹാപ്പി റിട്ടേൺസ്'
Advertisement
Open in App
Home
Video
Impact Shorts
Web Stories