TRENDING:

The Kerala Story| മതസ്പർദ്ധ വളർത്താനുള്ള ശ്രമം; കേരള സ്റ്റോറിയുടെ പ്രദർശനം തടയണം: മുഖ്യമന്ത്രിക്ക് AIYFന്റെ പരാതി

Last Updated:

പ്രതിലോമകരമായ ഉള്ളടക്കമാണ് ഈ സിനിമയിൽ ഉള്ളത് എന്ന് എ ഐ വൈ എഫ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സമൂഹത്തിൽ മത സ്പർദ്ധ വളർത്തുന്ന ദി കേരള സ്റ്റോറി (The Kerala Story)എന്ന സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മെയ് അഞ്ചിന് പ്രദർശനത്തിന് എത്തുന്ന ഈ സിനിമയിൽ അപകടകരവും അവാസ്തവവുമായ ഉള്ളടക്കമാണ് ഉള്ളത്.
advertisement

കേരളം 20 വർഷത്തിനകം ഐ എസ് ഭീകരവാദി സംസ്ഥാനം ആകുമെന്നും കേരളത്തിൽ നിന്നും 32000 സ്ത്രീകളെ മതപരിവർത്തനം നടത്തി ഐഎസ് തീവ്രവാദികൾ ആക്കി എന്നും ലൗ ജിഹാദ് നടത്തുന്നുവെന്നും സിനിമ നുണ പ്രചാരണം നടത്തുകയാണ്.

Also Read- ‘കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമം’; ‘ദ കേരള സ്റ്റോറി’ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് വി.ഡി. സതീശൻ

പ്രതിലോമകരമായ ഉള്ളടക്കമാണ് ഈ സിനിമയിൽ ഉള്ളത് എന്ന് എ ഐ വൈ എഫ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ചിത്രത്തിൽ ഉടനീളം മതസ്പർദ്ധ വളർത്തുന്ന സംഭാഷണങ്ങളാണ് നിറഞ്ഞിരിക്കുന്നത് എന്ന് ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറിൽ വ്യക്തമാണ്.

advertisement

Also Read- ‘സംഘ്പരിവാർ സ്പോൺസേർഡ് സിനിമ’; ‘ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പി.കെ. ഫിറോസ്

ഈ ചിത്രം പുറത്തു വന്നാൽ രാജ്യത്തെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ മത സ്പർദ്ധയും വെറുപ്പും വർദ്ധിക്കുകയും രാജ്യത്ത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യം ഇല്ലാതാകുന്നതിനും കാരണമാകാം എന്ന് എ ഐവൈഎഫ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ സിനിമയ്ക്കെതിരെ തിരുവനന്തപുരത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ കേരള സ്റ്റോറിയുടെ പ്രദർശനാനുമതി റദ്ദാക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ജിസ്മോനും ആവശ്യപ്പെട്ടു

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
The Kerala Story| മതസ്പർദ്ധ വളർത്താനുള്ള ശ്രമം; കേരള സ്റ്റോറിയുടെ പ്രദർശനം തടയണം: മുഖ്യമന്ത്രിക്ക് AIYFന്റെ പരാതി
Open in App
Home
Video
Impact Shorts
Web Stories