TRENDING:

Ajay Devgn | സിനിമയിൽ വരും മുൻപേ മറ്റൊരു പേര്; നടൻ അജയ് ദേവ്ഗണിന് ജന്മദിനം

Last Updated:

അജയ് ദേവ്ഗണിന്റെ 55-ാം ജന്മദിനത്തിൽ, നടനെക്കുറിച്ചുള്ള 10 സുപ്രധാനകാര്യങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് (Bollywood) നടൻ അജയ് ദേവ്ഗൺ (Ajay Devgn) മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ ലോകത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്. തൻ്റെ കരിയറിൽ, നടൻ ചില മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും മിക്കവാറും എല്ലാ വിഭാഗങ്ങളിലും പരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്. കോമഡി, ആക്ഷൻ, ഡ്രാമ തുടങ്ങി റൊമാൻസ് വരെ കൈകാര്യം ചെയ്ത് മെത്തേഡ് ആക്ടിംഗിൽ അജയ് മികച്ചു നിന്നു. ബോളിവുഡിലെ ഏറ്റവും വൈവിധ്യമാർന്ന നടന്മാരിൽ ഒരാളാണ് അദ്ദേഹം.
advertisement

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒന്നല്ല, രണ്ട് തവണയാണ് അദ്ദേഹത്തെ തേടിയെത്തിയത്. പത്മശ്രീ ജേതാവായ നടൻ തൻ്റെ കരിയർ ആരംഭിച്ചത് ഒരു ആക്ഷൻ ഹീറോയായിട്ടാണ്. സംവിധായകൻ്റെയും നിർമ്മാതാവിൻ്റെയും ചുമതല നിർവഹിച്ച് അജയ് തൻ്റെ വേഷങ്ങൾ വൈവിധ്യവൽക്കരിച്ചു.

അദ്ദേഹത്തിൻ്റെ 55-ാം ജന്മദിനത്തിൽ, നടനെക്കുറിച്ചുള്ള 10 സുപ്രധാനകാര്യങ്ങളിലേക്കും അദ്ദേഹത്തിൻ്റെ മികച്ച സിനിമകളെക്കുറിച്ചും വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചും നോക്കാം.

അജയ് ദേവ്ഗണിൻ്റെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള 10 വസ്തുതകൾ

1. അന്തരിച്ച ആക്ഷൻ സംവിധായകൻ വീരു ദേവ്ഗൻ്റെ മകനാണ് 1969ൽ ജനിച്ച അജയ്.

advertisement

2. അജയൻ്റെ യഥാർത്ഥ പേര് വിശാൽ എന്നാണ്. തൻ്റെ ആദ്യ സിനിമയുടെ റിലീസിന് മുമ്പ് അദ്ദേഹം ആ പേര് മാറ്റി. വിശാൽ എന്ന് പേരുള്ള നിരവധി നടന്മാർ ഒരേ സമയം ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന് പേര് മാറ്റേണ്ടി വന്നത്.

3. 1991-ൽ ഫൂൽ ഔർ കാന്തേ എന്ന ചിത്രത്തിലൂടെയാണ് അജയ് തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. കുക്കു കോഹ്‌ലി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നടി മധുവും പ്രധാന വേഷത്തിൽ അഭിനയിച്ചു.

advertisement

4. ഫൂൽ ഔർ കാന്തേ എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് മികച്ച നവാഗത നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടി.

5. അതിനുശേഷം അജയ്‌ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ജിഗർ, ദിൽവാലെ, സുഹാഗ്, വിജയ്പത് തുടങ്ങി നിരവധി വലിയ ചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

6. 1999-ൽ, മഹാരാഷ്ട്രയിലെ പരമ്പരാഗത ഹിന്ദു ചടങ്ങിൽ നടി കജോളുമായി അജയ് വിവാഹം ചെയ്‌തു.

7. അജയ്-കാജോൾ ദമ്പതികൾക്ക് 2003-ൽ നിസ ദേവ്ഗൺ എന്ന മകളും 2010-ൽ യുഗ് എന്ന മകനും ജനിച്ചു.

advertisement

8. 2009-ൽ, കുടുംബാംഗങ്ങളുടെ അഭ്യർത്ഥനപ്രകാരം അജയ് തൻ്റെ കുടുംബപ്പേര് ദേവഗൺ എന്നതിൽ നിന്ന് ദേവ്ഗൺ എന്നാക്കി മാറ്റി.

9. അജയ് ഒരു ശിവഭക്തനാണ്.

10. 2008-ൽ 'യു, മി ഔർ ഹം' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അജയ് പിന്നീട് ശിവായ് (2016), റൺവേ 34 (2022), ഭോല (2023) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Ajay Devgn birthday falls today. The actor turns 55 years on April 2, 2024. He changed his real name Vishal for the sake of movies. 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Ajay Devgn | സിനിമയിൽ വരും മുൻപേ മറ്റൊരു പേര്; നടൻ അജയ് ദേവ്ഗണിന് ജന്മദിനം
Open in App
Home
Video
Impact Shorts
Web Stories