TRENDING:

അജിത്കുമാർ ഇനി ആധിക് രവിചന്ദ്രന്റെ ഒപ്പം; പേരിടാത്ത ചിത്രം ഇപ്പോൾ AK64

Last Updated:

അജിത് കുമാർ അഭിനയിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രം AK64 2026 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിക്കുമെന്ന് സംവിധായകൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അജിത് കുമാർ (Ajith Kumar) ചിത്രം 'മങ്കാത്ത' തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു കൊണ്ട് അദ്ദേഹത്തിന്റെ തിരിച്ചുവരവിവ് രേഖപ്പെടുത്തിയിരുന്നു. AK64 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് സംവിധായകൻ ആദിക് രവിചന്ദ്രൻ ഇപ്പോൾ നൽകിയിട്ടുണ്ട്. അജിത് കുമാർ അഭിനയിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രം AK64 2026 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിക്കുമെന്ന് രവിചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അജിത് കുമാർ
അജിത് കുമാർ
advertisement

“ഷൂട്ടിംഗ് ഞങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കും. ഇപ്പോൾ, എല്ലാവർക്കും ധാരാളം സർപ്രൈസുകൾ ഉണ്ടാകുമെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ. ആരാധകർക്കായി ഞങ്ങൾ ഗുഡ് ബാഡ് അഗ്ലി ചെയ്തു. എന്നാൽ, ഇത്തവണ അത് എല്ലാത്തരം പ്രേക്ഷകരെയും ലക്ഷ്യം വച്ചുള്ള ഒരു എന്റർടെയ്‌നറായിരിക്കും. ഞങ്ങൾ ചില സർപ്രൈസുകൾ കരുതിവച്ചിട്ടുണ്ട്, അവ ഓരോന്നായി ഞങ്ങൾ വെളിപ്പെടുത്തും. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ചില പുതിയ വശങ്ങൾ ചിത്രത്തിലുണ്ട്," പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു.

തന്റെ അടുത്ത സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അജിത് കുമാർ നേരത്തെ പങ്കുവെച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റേസിംഗിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ അജിത്കുമാർ തുടർച്ചയായി രണ്ടാം തവണയും ആധിക് രവിചന്ദ്രനുമായി ഒന്നിക്കുകയാണ്.

advertisement

അജിത് കുമാർ അഭിനയിച്ച ക്ലാസിക് ചിത്രം മങ്കാത്ത അടുത്തിടെ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ക്രൈം ആക്ഷൻ കോമഡിയിൽ അർജുൻ സർജ, തൃഷ കൃഷ്ണൻ, ലക്ഷ്മി റായ്, അഞ്ജലി, ആൻഡ്രിയ ജെറമിയ, അശ്വിൻ കകുമനു തുടങ്ങി നിരവധി പേർ പ്രധാന വേഷങ്ങൾ ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Ajith Kumar marked his comeback with the re-release of his film 'Mankatha' in theatres. Director Adhik Ravichandran has now given an update on his upcoming project, tentatively titled AK64. Ravichandran told the media that his upcoming film AK64, starring Ajith Kumar, will begin production in February 2026. The report also states that Ajith Kumar had earlier shared that the shooting of his next film will begin soon

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അജിത്കുമാർ ഇനി ആധിക് രവിചന്ദ്രന്റെ ഒപ്പം; പേരിടാത്ത ചിത്രം ഇപ്പോൾ AK64
Advertisement
Open in App
Home
Video
Impact Shorts
Web Stories