ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വിടാമുയർച്ചി. ചിത്രത്തിനായി അജിത് 105 കോടിയോളം രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിൽ രാവിലെ 9 മണി മുതലാണ് ആദ്യ ഷോ ആരംഭിക്കുക. തമിഴ്‌നാട്ടിൽ മാത്രമായി 11 ലക്ഷം ടിക്കറ്റുകൾ വിറ്റു എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ 40 ലക്ഷം രൂപയുടെ പ്രീ-സെയിൽ ബിസിനസാണ് ചിത്രം നേടിയത്.
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ-തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും വിടാമുയർച്ചിക്കുണ്ട്. ഇവരെ കൂടാതെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
advertisement
അനിരുദ്ധ് രവിചന്ദ്രൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ ഓം പ്രകാശാണ് ഛായാഗ്രഹണം. 'വേതാളം' എന്ന സിനിമക്ക് ശേഷം അജിത്തും അനിരുദ്ധും ഒന്നിക്കുന്ന സിനിമകൂടിയാണ് വിടാമുയര്‍ച്ചി. ആക്ഷൻ അഡ്വഞ്ചർ ഗണത്തിൽപ്പെടുന്ന സിനിമയിൽ സംഘട്ടനം ഒരുക്കുന്നത് സുപ്രീം സുന്ദറാണ്.