TRENDING:

ഛത്രപതി ശിവജിയുടെ കാലത്ത് ഇലക്ട്രിക് ബള്‍ബോ? അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ ട്രോള്‍ മഴ

Last Updated:

1630 മുതൽ 1680 വരെയുള്ള കാലഘട്ടത്തില്‍ ഛത്രപതി ശിവജി മഹാരാജ് ഭരിക്കുമ്പോള്‍ ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിച്ചിരുന്നോ എന്നാണ് ട്രോളന്മാരുടെ ചോദ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് താരം അക്ഷയ്കുമാര്‍ മറാത്ത സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍  ട്രോള്‍ മഴ. സിനിമയിലെ അക്ഷയ് കുമാറിന്‍റെ ശിവജി ലുക്ക് വെളിപ്പെടുത്തുന്ന അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ അക്ഷയ് കുമാറിന്‍റെ തലയ്ക്ക് മുകളില്‍ കാണുന്ന ഇലക്ട്രിക് ബള്‍ബുകള്‍ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.
advertisement

1630 മുതൽ 1680 വരെയുള്ള കാലഘട്ടത്തില്‍ ഛത്രപതി ശിവജി മഹാരാജ് ഭരിക്കുമ്പോള്‍ ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിച്ചിരുന്നോ എന്നാണ് ട്രോളന്മാരുടെ ചോദ്യം.

advertisement

ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ പ്രഖ്യാപന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശിവജിയുടെ ഗെറ്റപ്പിലെത്തുന്ന അക്ഷയ് കുമാറിനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘സാമ്രാട്ട് പൃഥ്വിരാജി’ന് ശേഷം അക്ഷയ് കുമാർ വീണ്ടും ചരിത്ര പുരുഷ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജരേക്കര്‍ ആണ്. വസീം ഖുറേഷി നിർമിക്കുന്ന ചിത്രം മറാഠിയിലാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം കൂടിയാണിത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഛത്രപതി ശിവജിയുടെ കാലത്ത് ഇലക്ട്രിക് ബള്‍ബോ? അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ ട്രോള്‍ മഴ
Open in App
Home
Video
Impact Shorts
Web Stories