TRENDING:

82ാം വയസ്സിൽ അച്ഛനാകുന്ന സന്തോഷത്തിൽ അൽ പച്ചീനോ; കൺമണിയെ വരവേൽക്കാനൊരുങ്ങി താരം

Last Updated:

അൽ പച്ചീനോ 29 കാരിയായ കാമുകി നൂർ അൽഫലാ എട്ട് മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ടുകൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങി പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലാ എട്ട് മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ടുകൾ.
advertisement

TMZ ആണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. നൂർ അൽഫലാഹുമായി അൽ പച്ചീനോയുടെ ആദ്യത്തെ കുഞ്ഞാണിത്. മുൻ ബന്ധങ്ങളിൽ മൂന്ന് മക്കളുടെ പിതാവാണ് അൽ പച്ചീനോ. ഇരട്ട സഹോദരങ്ങളായ ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിവരാണ് അൽ പച്ചീനോയുടെ മക്കൾ.

Also Read- പാപ്പച്ചൻ മാമലക്കുന്ന് വനമേഖലയിലെ വീടിനുള്ളിൽ; സൈജു കുറുപ്പിന്റെ പുതിയ ചിത്രത്തിലെ വിശേഷം

ഇതിൽ ആന്റണിനും ഒലീവിയയ്ക്കും 22 വയസ്സും ജൂലി മേരിയ്ക്ക് 33 വയസ്സുമാണ് പ്രായം.

advertisement

നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ സിനിമാ ലോകത്തെ ഇതിഹാസമായാണ് അൽ പച്ചീനോയെ സിനിമാ പ്രേമികൾ കാണുന്നത്. മികച്ച അഭിനയശേഷിയും സ്വാധീനശക്തിയുമുള്ള നടന്മാരിലൊരാളായി അൽ പച്ചീനോ വിശേഷിപ്പിക്കപ്പെടുന്നു.

Also Read- അജിത് കുമാർ, മഗിഴ് തിരുമേനി ചിത്രം ‘വിടാമുയർച്ചി’ ജൂൺ മാസം മുതൽ ചിത്രീകരണം ആരംഭിക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദ ഗോഡ്ഫാദർ പരമ്പരയിലെ മൈക്കേൽ കോർലിയോൺ, സ്കാർഫേസ് എന്ന ചിത്രത്തിലെ ടോണി മൊണ്ടാന, കാർലിറ്റോസ് വേ എന്ന ചിത്രത്തിലെ കാർലിറ്റോ ബ്രിഗാന്റെ, സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ ലെഫ്റ്റനന്റ് കേണൽ ഫ്രാങ്ക് സ്ലേഡ്, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന ചിത്രത്തിലെ റോയ് കോഹ്ൻ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്ത കഥാപാത്രങ്ങൾ. 1992ൽ സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള അക്കാദമി പുരസ്കാരം ലഭിച്ചു. ഇതിനു മുൻപ് മറ്റു വേഷങ്ങൾക്കായി 7 തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
82ാം വയസ്സിൽ അച്ഛനാകുന്ന സന്തോഷത്തിൽ അൽ പച്ചീനോ; കൺമണിയെ വരവേൽക്കാനൊരുങ്ങി താരം
Open in App
Home
Video
Impact Shorts
Web Stories