ഏപ്രിൽ 28-ന് ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. നടന്മാരും യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചു. ഈ യുവതിയും തസ്‍ലിമയുമായും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതോടെയാണ് ഇവർ ഇടനിലക്കാരായി പ്രവർത്തിച്ചതെന്ന നിഗമനത്തിലാണ് എക്സൈസ് എത്തിച്ചേർന്നത്.
കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ മോഡലിനു പുറമേ ടിവി ചാനൽ റിയാലിറ്റി ഷോ താരം, സിനിമ നിർമാതാക്കളുടെ സഹായിയായി പ്രവർത്തിക്കുന്ന യുവാവ് എന്നിവർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലിമയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിൽ നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ, തസ്‍ലിമ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോയെന്ന് ചോദിക്കുന്നതും നടൻ വെയിറ്റ് എന്ന് മറുപടി നൽകിയ ചാറ്റും കണ്ടെത്തി. എക്സൈസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ചില തീയതികളിലെ ചാറ്റുകൾ മാത്രം ഡിലീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് എക്സൈസ് ഓഫീസിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് അയച്ചത്.
advertisement