4.5 കോടി എന്ന ആദ്യ ദിന കളക്ഷനിൽ തുടങ്ങിയ സിനിമ ആദ്യവാരം പിന്നിട്ടപ്പോൾ 21.95 കോടി മാത്രമാണ് നേടിയത്. പിന്നീട് സിനിമയുടെ കളക്ഷനിൽ വലിയ അളവിൽ ഇടിവ് സംഭവിച്ചിരുന്നു. 80 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങിയത്. എന്നാൽ സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ടുള്ള സംവിധായകൻ വാസൻ ബാലയുടെ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. ആലിയ തന്നെ ഏറെ വിശ്വസിച്ചിരുന്നു എന്നും ചിത്രം ബോക്സ്ഓഫീസിൽ വിജയം നേടാത്തതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നുമാണ് ഫീവർ എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വസന്‍ ബാല പറഞ്ഞത്.
advertisement
'എല്ലാവരുടെയും ആദ്യ ചോയ്‌സാണ് ആലിയ. അവർക്ക് മറ്റേതെങ്കിലും സിനിമ ചെയ്യാമായിരുന്നു. എന്നാൽ അവർ എന്നെ വിശ്വസിച്ചു. അതിനാൽ സിനിമ ബോക്സ്ഓഫീസിൽ ലാഭമുണ്ടാക്കുക എന്നത് എന്റെ ചുമതലയാണ്. എന്താണ് സംഭവിച്ചത് എന്ന് വിശകലനം ചെയ്യേണ്ടതുണ്ട്,' വാസൻ ബാല പറഞ്ഞത് ഇങ്ങനെ. ഈ മാസം 11നായിരുന്നു ജിഗ്ര തീയേറ്ററുകളിൽ എത്തിയത്. ആലിയ ഭട്ടും കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷസും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. ദസറയും ദീപാവലിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റിലീസാണ് ജിഗ്രയ്ക്ക് ലഭിച്ചത്. എന്നാൽ മികച്ച അഭിപ്രായം നേടാന്‍ കഴിയാതിരുന്നതോടെ സിനിമയുടെ കളക്ഷന്‍ കുത്തനെ ഇടിയുകയായിരുന്നു.