പുതുമയുള്ള കഥപറച്ചിൽ കൊണ്ടും സംവിധാന മികവുകൊണ്ടും പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ സംവിധായകനാണ് വാസൻ ബാല. 'മോണിക്ക ഓ മൈ ഡാർലിങ്' എന്ന ചിത്രത്തിന് ശേഷം വാസൻ ബാല ഒരുക്കുന്ന ചിത്രമാണിത്. ധർമ്മ പ്രൊഡക്ഷൻസ് എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, ആലിയ ഭട്ട്, ഷഹീൻ ഭട്ട്, സോമെൻ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദേബാശിഷ് ഇറെങ്ബാം, വാസൻ ബാല എന്നിവർ ചേർന്നാണ് 'ജിഗ്‌റ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
advertisement
ആലിയ ഭട്ടിന്റെ ആദ്യ മുഴുനീള ആക്ഷൻ ചിത്രമാണിത്. വേദാങ് റെയ്ന, ആദിത്യ നന്ദ, ശോഭിത ധൂലിപാല, മനോജ് പഹ്വ, രാഹുൽ രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സ്വപ്നിൽ എസ്. സോനവാനെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രേരണ സൈഗാൾ ആണ്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.
Summary : Alia Bhatt continues to mesmerize her fans with her incredible acting prowess, and her forthcoming film Jigra is set to be another testament to her talent. The excitement around Jigra, co-starring Vedang Raina, has been building ever since the teaser trailer dropped, giving audiences a sneak peek into its gripping storyline. Now the theatrical trailer is released