TRENDING:

All we imagine as light OTT: ഒബാമയുടെ പ്രിയ ചിത്രം ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ച് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

Last Updated:

ജനുവരി മൂന്ന് മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി തിളങ്ങിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് (All We Imagine As Light). പായൽ കപാഡിയ സംവിധാനം നിർവഹിച്ച ചിത്രം ഇപ്പോൾ ഒടിടി റീലിസിനൊരുങ്ങുകയാണ്. ജനുവരി മൂന്ന് മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമാണിത്. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
advertisement

ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്തത്. അതേസമയം, ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് നേടിയിട്ടുണ്ട്. മികച്ച സംവിധാനം (പായല്‍ കപാഡിയ), മികച്ച ഇംഗ്ലീഷിതരഭാഷാ ചിത്രം എന്നിവയാണ് നോമിനേഷനുകൾ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
All we imagine as light OTT: ഒബാമയുടെ പ്രിയ ചിത്രം ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ച് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'
Open in App
Home
Video
Impact Shorts
Web Stories