ഇപ്പോഴിതാ, വീണ്ടും ബേസിലിനെ ചുറ്റുപറ്റിയുള്ള വാർത്തയാണ് തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിറയുന്നത്. ഇത്തവണ ബേസിൽ അല്ലു അർജുനൊപ്പം ചിത്രം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ , ഈ വാർത്തയിക്ക് ഇതുവരെയും സ്ഥിരീകരണം വന്നിട്ടില്ല.
ബേസില്‍ ജോസഫ് അവതരിപ്പിച്ച പാന്‍ ഇന്ത്യന്‍ സാധ്യതയുള്ള കഥ അല്ലു അര്‍ജുന് ഇഷ്ടമായെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗീതാ ആര്‍ട്‌സിന്റെ ബാനറില്‍, അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് നിര്‍മിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് ആവും സംഗീതസംവിധാനമെന്നും സൂചനകളുണ്ട്. എന്നാൽ, ഇതുവരെയും വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
advertisement
അല്ലു അർജുനും ബേസിൽ ജോസഫും ഒരു സൂപ്പർഹീറോ ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നുവെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പങ്കുവച്ച വാർത്ത. ഇതോടെ നേരത്തെ ബേസിലിന്റേതായി ഇറങ്ങുമെന്ന് പറയപ്പെട്ട 'ശക്തിമാനു'മായി ബന്ധപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയരുന്നത്. മുമ്പ്, ബേസില്‍ ജോസഫ് സംവിധാനംചെയ്യുന്ന ശക്തിമാനില്‍ രണ്‍വീര്‍ സിങ്ങാവും സൂപ്പര്‍ഹീറോ വേഷത്തിലെത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.