TRENDING:

Pushpa 2 | രാജ്യമെമ്പാടും മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി അല്ലു അർജുന്റെ 'പുഷ്പ2'

Last Updated:

ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും റേറ്റിങ്ങിൽ 'പുഷ്പ 2' മറികടന്നിരിക്കുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുഷ്പരാജ് എന്ന തന്‍റെ ഐക്കണിക് കഥാപാത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള എല്ലാ വീട്ടകങ്ങളിലും ഒരു വികാരമായി ആളിപ്പടർന്നിരിക്കുകയാണ് സ്റ്റാർ അല്ലു അർജുൻ (Allu Arjun). ഏവരുടേയും ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ് അല്ലുവിന്‍റെ പുഷ്പരാജ് എന്ന കഥാപാത്രം. ബോക്സ് ഓഫീസിലെ മിന്നും പ്രകടനത്തിലൂടെ ലോകമെമ്പാടും നിന്നായി 1800 കോടിയുടെ കളക്ഷൻ നേടിയ 'പുഷ്പ 2'-ന്‍റെ (Pushpa 2) ഹിന്ദി പതിപ്പ് അടുത്തിടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തുകയുണ്ടായി. ബിഗ് സ്ക്രീനിന് പിന്നാലെ മിനി സ്ക്രീനിലും പുഷ്പരാജ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്.
പുഷ്പ 2
പുഷ്പ 2
advertisement

തെലുങ്കിന് പുറമെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകർക്കിടയിൽ അല്ലു അർജുന് വലിയൊരു താരപദവിയുണ്ട്. അതിനാൽ തന്നെ ഈ നേട്ടം ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ചലച്ചിത്രമായി 'പുഷ്പ 2'-നെ മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും റേറ്റിങ്ങിൽ 'പുഷ്പ 2' മറികടന്നിരിക്കുകയാണ്.

ഈ റേറ്റിങ്ങുകള്‍ക്കൊക്കെ അപ്പുറം യഥാർത്ഥത്തിൽ വേറിട്ടുനിൽക്കുന്നത് സിനിമയുമായി പ്രേക്ഷകർക്കുള്ള ആഴത്തിലുള്ള വൈകാരിക ബന്ധവും അത് പ്രേക്ഷകര്‍ക്കിടയിൽ തീർത്ത പ്രതിഫലനവുമാണ്. ബോളിവുഡ് ഭീമന്മാരെ പോലും മറികടന്ന് രാജ്യത്തുടനീളമുള്ള എല്ലാ വീട്ടിലും ഡബ്ബ് ചെയ്തെത്തിയ പുഷ്പ 2 എത്തുക എന്നത് തന്നെ ശ്രദ്ധേയമായ ഒരു നേട്ടമാണ്, പ്രദർശന ശാലകളിലായാലും വീട്ടിലായാലും, പുഷ്പ രാജ് എന്ന അല്ലു അർജുന്‍റെ ശക്തമായ കഥാപാത്രത്തെ പ്രേക്ഷകർ ആഘോഷിക്കുന്നത് തുടരുകയാണ്.

advertisement

നിലവിലെ എല്ലാ റെക്കോർഡുകളും തകർത്ത ഈ ടെലിവിഷൻ പ്രീമിയർ അല്ലു അർജുന്‍റെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ദേശീയ അവാർഡ് നേടുകയും അതോടൊപ്പം പാൻ ഇന്ത്യൻ താരപദവിയുടെ പ്രതീകമായി ഉയർന്നുവരുകയും ചെയ്തതിലൂടെ ഓരോ വിജയത്തിലും അല്ലു അർജുന്‍ ജനഹൃദയങ്ങളിൽ ഒരു വികാരമായി വളർന്നിരിക്കുകയാണ് എന്ന് നിസ്സംശയം പറയാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: After becoming a resounding success in theatres, Allu Arjun movie 'Pushpa 2' is making waves in the mini screen. With a TVR rating of 5.1 points, the movie amassed 5.4. crore viewers across globe

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa 2 | രാജ്യമെമ്പാടും മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി അല്ലു അർജുന്റെ 'പുഷ്പ2'
Open in App
Home
Video
Impact Shorts
Web Stories