പുഷ്പ എന്ന ചിത്രത്തിലൂടെ ജപ്പാനിൽ അല്ലു അർജുനുണ്ടായ വലിയ ആരാധകവൃന്ദത്തെ ഇത് അടിവരയിടുന്നു. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കൾക്കുമൊപ്പം ജപ്പാനിലെത്തിയ താരം 'ദ ഐക്കൺ സ്റ്റാർ അല്ലു അർജുൻ' എന്നെഴുതിയ ഈ സ്പെഷ്യൽ വിഭവം ആസ്വദിക്കുകയും റെസ്റ്റോറന്‍റ് അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഒരു ഇന്ത്യൻ താരത്തിന് ജപ്പാൻ നൽകുന്ന ഈ ആദരം സിനിമയ്ക്കും താരത്തിനും അതിരുകളില്ലാത്ത സ്നേഹമാണ് ലഭിക്കുന്നത് എന്നതിന്‍റെ തെളിവാണിത്. നിലവിൽ ജപ്പാനിലെ തിയേറ്ററുകളിൽ 'പുഷ്പ 2' വൻ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ ചിത്രത്തിലെ ഡയലോഗുകൾ അല്ലു അർജുൻ സംസാരിക്കുന്ന വീഡിയോകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
advertisement
ഭക്ഷണപ്രേമികൾക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ഇപ്പോൾ ഈ 'അല്ലു അർജുൻ സുഷി' ചർച്ചാവിഷയമായിരിക്കുകയാണ്.
Summary: A special tribute from Japan to Allu Arjun's global popularity. A leading restaurant in Tokyo prepared a rare surprise for the star, who was in Japan to promote his blockbuster film 'Pushpa 2: The Rule'. As a token of love for Allu Arjun, the restaurant authorities prepared a special 'sushi' dish in his name
