ബന്ധപ്പെട്ട ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഒടിടി റൈറ്റ്സ് തുകയാണ് ചിത്രം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നെറ്റ്ഫ്ലിക്സ് 270 കോടി രൂപയ്ക്കാണ് പുഷ്പ ടു റൈറ്റ്സ് സ്വന്തമാക്കിയത് എന്നാണ് ആകാശവാണി റിപ്പോർട്ട് ചെയ്യുന്നത്
മൂന്ന് വർഷത്തെ ഇടവേളക്കുശേഷം പുറത്തിറങ്ങുന്ന അല്ലു അർജുൻ ചിത്രം എന്ന നിലയിലും ,തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ ടൂവിലുള്ള പ്രതീക്ഷ വാനോളം ആണ്. ആദ്യഭാഗത്തിന്റെ സംവിധാനം നിർവഹിച്ച സുകുമാർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകൻ.ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ്.ചിത്രത്തിൽ രശ്‌മിക
advertisement
മന്ദന ആണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
ഡിസംബർ 6നാണ് ചിത്രം ആഗോളതലത്തിൽ റിലീസിന് എത്തുന്നത് .ഈ വർഷം ഓഗസ്റ്റ് 15-ന് പുറത്തിറക്കാൻ തീരുമാനിച്ചിരുന്ന പുഷ്പ -2 റിലീസ് തീയതി മാറ്റി നിശ്ചയിക്കുകയായിരുന്നു. മലയാളി നടൻ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാൻ ഇന്ത്യൻ തരത്തിൽ ശ്രദ്ധ നേടിയിരുന്നു .അല്ലു അർജുൻ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട് .