ഇപ്പോൾ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ . 'വെണ്ണിലവ് സാറല്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. ജി വി പ്രകാശ് കുമാറാണ് വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് . കപില്‍ കപിലനും രക്ഷിത സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, ആര്‍ മഹേന്ദ്രന്‍, വിവേക് കൃഷ്ണാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ പ്രമേയത്തിന്‍റെ പ്രത്യേകതയും വമ്പന്‍ ബാനറുകളുടെ ചിത്രമെന്നതുമടക്കം വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു അമരന് നല്‍കിയത്.
advertisement
റിലീസ് ദിനം ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച ചിത്രമെന്ന് അഭിപ്രായം ഉയര്‍ന്നതോടെ ചിത്രം വലിയ ജനപ്രീതിയിലേക്ക് എത്തുകയായിരുന്നു. താരത്തിന്റെ വരാനിരിക്കുന്ന സിനിമാ തെരഞ്ഞെടുപ്പുകളെ ഈ ചിത്രം സ്വാധീനിക്കുമെന്ന് ഉറപ്പാണ്. സായ് പല്ലവിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.