രാജ്കുമാർ പെരിയ സ്വാമി സംവിധാനം നിർവഹിച്ച അമരൻ തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ്. മുന്നൂറ് കോടിക്ക് മുകളിൽ കളക്ട്
ചെയ്ത ചിത്രം ശിവകാർത്തികേയന്റെ കരിയർ ബെസ്റ്റ് കളക്ഷനാണ് നേടികൊടുത്തിരിക്കുന്നത്.
Also Read: 'വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കും'; മാധ്യമസ്ഥാപനത്തിനെതിരെ സായ് പല്ലവി
നിലവില്‍ ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക് വിജയകരമായി കടക്കുകയാണ് അമരൻ.വൻ ബഡ്ജറ്റിൽ എത്തിയ മറ്റ് ചിത്രങ്ങളെ പിന്തളിയാണ് അമരന്റെ കുതിപ്പ്. ഇന്ത്യയ്ക്കായി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രമാണ് അമരൻ. ചിത്രത്തിൽ മേജർ മുകുന്ദായാണ് ശിവകർത്തികേയൻ എത്തിയത് . മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസായി എത്തിയത് സായി പല്ലവിയാണ് .
advertisement
രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത് . ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം പ്രേക്ഷക സ്വീകാര്യത നേടി കഴിഞ്ഞു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് നവാഗതനായ സി എച്ച് സായി ആണ്. എഡിറ്റിംഗ് ആർ കലൈവാനൻ.