വീഡിയോ ചുവടെ കാണാം.
ഗോപി ഗായിക അഭയ ഹിരണ്മയിയുമൊത്തു ഏറെ നാൾ ലിവിങ് ടുഗെദർ ബന്ധം നയിച്ച ശേഷമാണ് അമൃതയുമായി ഒന്നിച്ചത്. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം അമൃത തന്റെ അച്ഛനമ്മമാർക്കും സഹോദരിക്കും മകൾക്കുമൊപ്പം കൊച്ചിയിലായിരുന്നു താമസം.
അമൃതയും ഗോപിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…' എന്ന വാചകത്തോടെയായിരുന്നു ഇവർ ബന്ധം സ്ഥിരീകരിക്കുന്ന വാർത്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
എന്നാൽ അമൃതയുടെ വിക്കിപീഡിയ പ്രൊഫൈലിൽ ഗോപി സുന്ദറിനെ 2022ൽ വിവാഹം ചെയ്‌തു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സൂഫിയും സുജാതയും സിനിമയിലാണ് അമൃത ഏറ്റവും ഒടുവിലായി പാടിയത്. സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെയാണ് അമൃതയെ മലയാളി പ്രേക്ഷകർ പരിചയപ്പെട്ടത്.
Summary: Singer Amrutha and music director Gopi Sunder have posted a new video on Instagram where the couple is seen rehearsing a song prior to their performance. Gopi is seen playing chenda while she is heard singing the all-time hit song 'Aalaayal thara venam'