നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ ബോയ്സ് രാജൻ, ബിർള ബോസ്, ഗൗരി ശങ്കർ, ശരത് തുടങ്ങിയവരും അഭിനയിക്കുന്നു. എംഡി ഫിലിംസിൻ്റെ ബാനറിൽ ദുവാരി മഹാദേവൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം യശ്വന്ത് ബാലാജി നിർവ്വഹിക്കുന്നു.
കോ പ്രൊഡ്യൂസർ- കൃഷ്ണ പ്രസാദ്, എഡിറ്റർ- സത്യമൂർത്തി, സംഗീതം- ഇറ, സ്റ്റണ്ട്- മനോ. ഏറ്റുമുട്ടൽ കൊലകൾക്ക് പേരുകേട്ട ഏറ്റവും സത്യസന്ധനും എന്നാൽ കോപാകുലനുമായ സൂര്യയെന്ന പോലീസ് ഓഫീസർ ഒരു വിവാദ കേസിന് ശേഷം നെയ്‌വേലി സ്റ്റേഷനിൽ ചാർജെടുക്കുന്നു. അദ്ദേഹം എത്തിയയുടൻ തന്നെ, വിനിഷ എന്ന സ്ത്രീ ഉൾപ്പെട്ട ഒരു കൊലപാതകം ഏവരേയും ഞെട്ടിപ്പിക്കുന്നു.
advertisement
സൂര്യ ഈ കേസന്വേഷിക്കാൻ ശ്രമിക്കുമ്പോൾ സ്നേഹവും നീതിയും സംരക്ഷിക്കാൻ സത്യത്തിനും വഞ്ചനയ്ക്കും ഇടയിൽ സഞ്ചരിക്കേണ്ടി വരുന്നു. തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് 'അറിവാൻ' എന്ന ചിത്രത്തിൽ അരുൺ പ്രസാദ് ദൃശ്യവത്കരിക്കുന്നത്. പി.ആർ.ഒ. -എ.എസ്. ദിനേശ്, ഐശ്വര്യ രാജ്.
Summary: It is doubtful whether there were any beauties in those days who did not look twice at Malar Miss's snarky Arivazhak in the movie 'Premam'. The official trailer of the Tamil investigation thriller film 'Arivan', written and directed by Arun Prasad and starring Anant Nag, Janani and Roshni in the lead roles, has been released.
