TRENDING:

Super Sharanya | സൂപ്പര്‍ ശരണ്യയായി അനശ്വര; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Last Updated:

കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടൈനറായാണ്‌ ചിത്രം ഒരുക്കിയിരിക്കുനത്‌

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിന്റെ യുവനായികമാരില്‍ ഒരാളാണ് അനശ്വര രാജന്‍ (Anaswara Rajan). ഉദാഹരണം സുജാതയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അനശ്വരയുടെ പുതിയ ചിത്രം സൂപ്പര്‍ ശരണ്യയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പുതിയ വിവരം. ചിത്രത്തിന്റെ പുതിയ പോസ്റ്ററിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
advertisement

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ്‌ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്ന് നിർമ്മിച്ച്‌,  ഗിരീഷ്‌ എ.ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്‌ സൂപ്പർ ശരണ്യ.

കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടൈനറായാണ്‌ ചിത്രം ഒരുക്കിയിരിക്കുനത്‌. അനശ്വര രാജൻ, മമിത ബൈജു, ദേവിക ഗോപാൽ നായർ, റോസ്ന ജോഷി, എന്നിവരുൾപ്പെട്ട ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററാണ്‌ പുറത്തിറക്കിയിരിക്കുന്നത്‌.

advertisement

അർജുൻ അശോകനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവരും, കൂടാതെ നിരവധി പുതുമുഖങ്ങളും അഭിനേതാക്കളായുണ്ട്‌.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജസ്റ്റിൻ വർഗ്ഗീസാണ്‌ ‘സൂപ്പർ ശരണ്യ'യുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്‌. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഗാനരചന: സുഹൈൽ കോയ,‌ ആർട്ട്: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: കെ സി സിദ്ധാർത്ഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, മേക്കപ്പ്: സിനൂപ് രാജ്, ഡിസൈൻസ്: പ്രതുൽ എൻ ടി, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഈ കുര്യൻ, പ്രൊഡക്ഷൻ എക്സിക്യൂറ്റീവ്സ്: നോബിൾ ജേക്കബ്, രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ: എബി കുര്യൻ, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രാശേരി, സ്റ്റിൽസ്: അജി മസ്കറ്റ്‌, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Super Sharanya | സൂപ്പര്‍ ശരണ്യയായി അനശ്വര; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
Advertisement
Open in App
Home
Video
Impact Shorts
Web Stories