TRENDING:

സിനിമാ പുതുവർഷത്തിന് തുടക്കമിടാൻ അനൂപ് മേനോനും; ഇൻവസ്റ്റിഗേറ്റീവ് ചിത്രം 'ഈ തനിനിറം' ജനുവരിയിൽ

Last Updated:

പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നുവരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെടുക്കാനായി എത്തുന്നവർക്കിടയിൽ നടക്കുന്ന സംഭവത്തെ അധികരിച്ചുള്ള ചിത്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനൂപ് മേനോൻ (Anoop Menon) ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഈ തനിനിറം' (Ee Thaniniram) എന്ന ചിത്രം പ്രദർശനസജ്ജമായിരിക്കുന്നു. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്നു.
ഈ തനിനിറം
ഈ തനിനിറം
advertisement

മഹാരാജാ ടാക്കീസ്, അഡ്വ. ലഷ്മണൻ ലേഡീസ് ഒൺലി എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

കെ. മധു, ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട്, ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ 'ഈ തനിനിറം' എന്ന ചിത്രം ഒരുക്കുന്നത്. പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നുവരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെടുക്കാനായി നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നത്.

advertisement

ഈ ദുരന്തത്തിൻ്റെ അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിൻ്റെ പിന്നിട്ടുള്ള കഥാ പുരോഗതി.

അന്വേഷണത്തിൻ്റെ ഓരോ ഘട്ടങ്ങൾ പിന്നീടുമ്പോഴും വലിയ ദുരൂഹതകളുടെ ചുരുളുകളാണ് നിവരുന്നത്. ഈ കുറ്റാന്വേഷണ ചിത്രത്തിൻ്റെ ആകർഷണീയവും പുതിയ പുതിയ വഴിഞ്ഞിരിവുകൾ തന്നെയാണ്.

എസ്.ഐ. ഫെലിക്സ് ലോപ്പസാണ് കേസന്വേഷണത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്. ഈ കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു. രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി, പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം), അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ, ആദർശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

advertisement

തിരക്കഥ -അംബികാ കണ്ണൻ ബായ്, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു; സംഗീതം - ബിനോയ് രാജ് കുമാർ, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - അജു അജയ്, കലാസംവിധാനം - അശോക് നാരായൺ, കോസ്റ്റ്യും ഡിസൈൻ - റാണാ, മേക്കപ്പ് - രാജേഷ് രവി, സ്റ്റിൽസ് - സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജു സമഞ്ജ്സ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസൻ്റ്, സൂര്യ; ഫിനാൻസ് കൺട്രോളർ - ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ആനന്ദ് പയ്യന്നൂർ.

advertisement

ഓശാനാമൗണ്ട്, വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. പി.ആർ.ഒ.- വാഴൂർ ജോസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Anoop Menon plays the lead role as an investigative officer in the film 'Ee Thaniniram'. Produced by S. Mohan under the banner of Dhanush Films and directed by Ratheesh Nedumangad, the film will hit the screens on January 16

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ പുതുവർഷത്തിന് തുടക്കമിടാൻ അനൂപ് മേനോനും; ഇൻവസ്റ്റിഗേറ്റീവ് ചിത്രം 'ഈ തനിനിറം' ജനുവരിയിൽ
Open in App
Home
Video
Impact Shorts
Web Stories