റീ-എഡിറ്റ് ചെയ്ത L2 എമ്പുരാൻ ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ എത്തും എന്നാണ് വിവരം. ഫസ്റ്റ് ഷോയിൽ തന്നെ പുതിയ പതിപ്പ് വരും എന്ന് റിപ്പോർട്ട് ഉണ്ടായെങ്കിലും, ചെറുതായൊന്നു വൈകും എന്നാണ് ഏറ്റവും ഒടുവിലെ വിവരം.
2002-ലെ ഗുജറാത്ത് കലാപത്തെ പരാമർശിക്കുന്നതായി പറയപ്പെടുന്ന ഭാഗമാണ് L2 എമ്പുരാൻ വിവാദത്തിന്റെ കാതൽ. ഈ ചിത്രീകരണം വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും, പ്രത്യേകിച്ച് ആർഎസ്‌എസിൽ നിന്നും ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായി, സിനിമ 'ഹിന്ദു വിരുദ്ധ' ആഖ്യാനം ഉൾക്കൊള്ളുന്നുവെന്ന് വാദിക്കപ്പെട്ടു.
advertisement
പ്രതിഷേധം ശക്തമായതോടെ, മോഹൻലാൽ ഫേസ്ബുക്കിൽ ക്ഷമാപണം നടത്തി. ചില വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന വിഷയവും അദ്ദേഹം കാണാതെപോയില്ല. വിവാദപരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ തന്റെ ടീം തീരുമാനിച്ചതായി അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകി. ഇതിനെത്തുടർന്ന്, എമ്പുരാൻ എന്ന സിനിമയുടെ 17 രംഗങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെ എഡിറ്റുകൾ നടത്തുമെന്ന് സിനിമയുടെ നിർമ്മാണ സംഘം പ്രഖ്യാപിച്ചു. കലാപ രംഗങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ചിത്രീകരണങ്ങളും അന്തിമ പതിപ്പിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
Summary: Producer Antony Perumbavoor addressed media after controversies mounted over the Malayalam movie L2 Empuraan. He says that the film was made under a collective decision