സിനിമയുടെ സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയാണ്. രാജേഷ് പി വേലായുധനാണ് ദാവീദ് സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബായ ചിത്രത്തിന്റെ കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത് ആണ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. മേക്കപ്പ് അര്‍ഷദ് വര്‍ക്കല്‍. അക്ഷയ് പ്രകാശിനൊപ്പം ദാവീദ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് അഖില്‍ വിഷ്‍ണുവുമാണ്.അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് നടനായി അരങ്ങേറുമ്പോള്‍ സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു. തുടര്‍ന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലടക്കം ആന്റണി വര്‍ഗീസ് മികച്ച നിരവധി കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രീതി നേടി. ആര്‍ഡിഎക്സ് വൻ വിജയവുമായി മാറിയിരുന്നു. വീണ്ടും ആന്റണി വര്‍ഗീസ് ആക്ഷൻ ചിത്രവുമായി എത്തുമ്പോള്‍ വൻ വിജയ പ്രതീക്ഷയും മിനിമം ഗ്യാരന്റി പടവുമാണ് സിനിമാസ്വാദകർ പ്രതീക്ഷിക്കുന്നത്. കൊണ്ടൽ ആണ് ആന്റണിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.
advertisement