2011ൽ തന്റെ ആദ്യ സിനിമയുടെ നിർമാണ സമയത്ത് മികച്ച സിനിമ എടുക്കണമെന്ന തീരുമാനത്തിൽ ബ്ലെസി എന്ന സംവിധായകനിലേക്കെത്തിച്ചേർന്ന ആൻ സജീവ്, സിനിമയിലേക്ക് ഹിന്ദിയിൽ നിന്ന് അനുപം ഖേർ വന്നുചേർന്ന നാൾവഴികൾ ഒരിക്കൽ കൂടി ഓർത്തെടുത്തു. തന്റെ സിനിമയുടെ തുടക്കകാലത്ത് അനുപം ഖേറുമൊത്തുള്ള അനുഭവപാഠങ്ങൾ ആൻ സജീവിന് വലിയ വഴിത്തിരിവാണ് നൽകിയതെന്നും ആൻ സജീവ് പറയുന്നു. തന്റെ ആദ്യ സിനിമാ നിർമാണത്തിൽ തന്നെ ഇന്ത്യയിലെ വലിയ കലാകാരന്റെ സാന്നിധ്യം നിർമാതാവ് എന്ന നിലയിൽ വലിയ ഗുണം ചെയ്തിരുന്നുവെന്നും ആൻ സജീവ് പറയുന്നു.
advertisement
ഫ്രാഗ്‌നെന്റ് നേച്വർ ഫിലിം ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെയും ചേർന്നാണ് 2011ൽ പ്രണയം നിർമിച്ചിരിക്കുന്നത്. ദുബായിൽ ബിസിനസ് നടത്തിയിരുന്ന ആൻ സജീവിന്റെയും, സജീവ് പി.കെയുടെയും ആദ്യ ചലച്ചിത്ര നിർമാണമായിരുന്നു മോഹൻലാൽ നായകനായ പ്രണയം. മലയാളത്തിലെ ക്ലാസ്സിക് സിനിമയായ പ്രണയം പിന്നീട് ഒട്ടനവധി അവാർഡുകളും കരസ്ഥമാക്കിയിരുന്നു.
ഗോളം, ഖൽബ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാണവും ഫ്രാഗ്‌നെന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും, സജീവ് പി.കെയും ചേർന്നാണ്. ഗോളത്തിന് ശേഷം സംജാദിന്റെ സംവിധാനത്തിൽ യുവ നടൻ രഞ്ജിത്ത് സജീവും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഹാഫ്' ആണ് ഫ്രാഗ്‌നെന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും, സജീവ് പി.കെയും ചേർന്ന് നിർമിക്കുന്ന അടുത്ത ചിത്രം.
Summary: Actor Anupam Kher and producer Ann Sajeev reminisced about their old 'love' during the ongoing 56th International Film Festival of India in Goa. The two met at the Goa Film Festival fourteen years after the release of the classic film Pranayam, directed by Blessy, which starred Mohanlal, Anupam Kher, Jayapratha and others
