മലയാള സിനിമയിൽ നായകന്റെ കൂട്ടുകാരൻ വേഷങ്ങളിൽ നിന്നും ഒരു മികച്ച സ്വഭാവ നടനായി വളർന്നിരിക്കുന്ന അജു വർഗീസ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സ്വഭാവ നടന്മാരുടെ പിൻഗാമിയായി അജുവും ചേരുന്നു. ഗ്രാമീണനായും, നഗരത്തിലെ പരിഷ്കാരിയായും, പോലീസായും, അധ്യാപകനായും വേഷപ്പകർച്ച നടത്തുന്ന അജുവിന്റെ വേഷങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്.
സമീപകാലത്ത് പുറത്തിറങ്ങിയ 'സർവ്വം മായ' എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചപ്പോൾ അജുവിന്റെ പ്രകടനം പ്രേക്ഷകരും നിരൂപകരും അടിവരയിട്ടു പറഞ്ഞിരുന്നു. തമിഴിൽ മികച്ച നിരൂപക പ്രശംസ നേടിയ 'പറന്ത് പോ' എന്ന ചിത്രത്തിന് ശേഷം അജുവിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
മൂൺവാക്ക് സിനിമയുടെ ഓഡിയോ ലോഞ്ചിൽ പ്രഭുദേവയ്ക്കും റഹ്മാനുമൊപ്പമുള്ള അജു പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബിഹൈൻഡ് വുഡ്‌സ് നിർമ്മിക്കുന്ന ‘മൂൺവാക്ക്' ഒരു മുഴുനീള കോമഡി ഫാമിലി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്. അജു വർഗീസിനൊപ്പം അർജുൻ അശോകനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 'രോമാഞ്ചം' എന്ന സിനിമയ്ക്ക് ശേഷം തമിഴിലും അർജുൻ അശോകന് ആരാധകർ ഏറെയാണ്. യോഗി ബാബു, നിഷ്‌മ ചെങ്കപ്പ, റെഡിൻ കിൻസ്ലി, മൊട്ട രാജേന്ദരൻ, സുഷ്മിത നായക്, സതീഷ് കുമാർ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
Summary: The cast and crew of the film 'Moonwalk' celebrated A.R. Rahman's birthday at the audio launch of the movie directed by Manoj N.S. The film's cast and crew celebrated A.R. Rahman's birthday. This film, which marks the reunion of A.R. Rahman and Prabhu Deva after 29 years, also featured brilliant performances by both of them
