TRENDING:

AR Rahman | മാപ്പ്; അല്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം; എ.ആര്‍ റഹ്മാന്‍ ഡോക്ടര്‍മാരുടെ സംഘടനയ്ക്കെതിരെ

Last Updated:

എ.ആര്‍. റഹ്‌മാന്‍ നല്‍കിയ 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് ആരോപിച്ച് ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയോട് പത്ത് കോടി രൂപ നഷ്ടുപരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. 2018-ല്‍ ചെന്നൈയില്‍ എ.ആര്‍. റഹ്‌മാന്‍ ഷോയ്ക്കായി സംഘടന 29 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍  പല കാരണങ്ങളാല്‍ പരിപാടി നടത്താന്‍ സാധിച്ചില്ല. പരിപാടി നടക്കാതിരുന്നതിനാല്‍ എ.ആര്‍. റഹ്‌മാന്‍ നല്‍കിയ 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് ആരോപിച്ച് ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു.
advertisement

പിന്നാലെ ഈ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട്  രണ്ടാഴ്ച മുന്‍പ് അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ എ.ആര്‍ റഹ്‌മാന്‍ പ്രതികരിക്കുന്നത്. തനിക്കെതിരായ സംഘടനയുടെ ആരോപണങ്ങള്‍  എ.ആര്‍. റഹ്‌മാന്‍ നിഷേധിച്ചു.

സംഗീത നിശക്കെത്തിയ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; എ.ആര്‍ റഹ്മാന്‍ പ്രതികരിക്കാത്തതിനെതിരെ ആരാധകര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മൂന്ന് ദിവസത്തിനകം കേസ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും  ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് റഹ്‌മാന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
AR Rahman | മാപ്പ്; അല്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം; എ.ആര്‍ റഹ്മാന്‍ ഡോക്ടര്‍മാരുടെ സംഘടനയ്ക്കെതിരെ
Open in App
Home
Video
Impact Shorts
Web Stories