ഇതിനിടെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചുകൊണ്ട് ദമ്പതികളുടെ മകൻ അർമീൻ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു പോസ്റ്റ് പങ്കു വെച്ചിട്ടുണ്ട്.
പ്രശസ്ത സംഗീത സംവിധായകൻ ആർ. കെ ശേഖറിന്റെയും കരീമാ ബീഗ (കസ്തൂരി)ത്തിന്റെയും നാലു മക്കളിൽ ഏക മകനാണ് ദിലീപ് കുമാർ രാജഗോപാല എന്ന അള്ളാ രാഖ റഹ്മാൻ. അദ്ദേഹത്തിന്റെ ഒമ്പതാം വയസിൽ പിതാവ് മരിച്ചു. അതീവ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ അമ്മയാണ് പിന്നീട് മക്കളെ വളർത്തിയത്.
advertisement
തനിക്ക് വേണ്ടി വധുവിനെ കണ്ടുപിടിക്കാൻ താൻ അമ്മയെ ചുമതലപ്പെടുത്തിയിരുന്നു എന്നാണ് റഹ്മാൻ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. റഹ്മാന് അന്ന് 29 വയസ്സായിരുന്നു.പ്രശസ്ത നടൻ റഹ്മാന്റെ ഭാര്യ മെഹറുന്നീസയുടെ സഹോദരിയാണ് സൈറാ ബാനു.
1995ൽ വിവാഹിതരായ എ ആർ റഹ്മാനും സൈറാ ബാനുവിനും ഖതീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്: ഇതിൽ ഖതീജ റഹ്മാൻ 2022-ൽ വിവാഹിതരായി. വധൂവരന്മാരുടെ ഇരിപ്പിടത്തിന് സമീപം 2020ൽ മരിച്ച തൻ്റെ അമ്മയുടെ ഛായാചിത്രം വധൂവരന്മാരുടെ ഇരിപ്പിടത്തിന് സമീപം പ്രദർശിപ്പിച്ച വിവാഹ ചടങ്ങിൽ നിന്നുള്ള ഒരു കുടുംബ ഫോട്ടോ സംഗീത കമ്പോസർ പങ്കുവെച്ചിരുന്നു.
Summary: Renowned music director AR Rahmans wife Saira Banu has announced their separation after 29 years of marriage. Her lawyer Vandana Shah released an official statement regarding the couple's decision.