രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ആ കൃഷ്ണൻ വീണ്ടും ഗുരുവായൂരിൽ. കൃത്യമായി പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ 'ഗുരുവായൂരമ്പല നടയിൽ'. പൃഥ്വിരാജ് ചിത്രത്തിന്റെ ക്രിസ്മസ് ആഘോഷ ചിത്രത്തിലാണ് അരവിന്ദിനെ വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകർ കാണുന്നത്.
നടൻ പൃഥ്വിരാജ്, ജഗദീഷ്, നടി രേഖ, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ തുടങ്ങിയവർ ചേർന്നുള്ള കേക്ക് കട്ടിങ്ങിലാണ് അരവിന്ദ് ആകാശും പങ്കെടുത്തത്. എന്താണ് നടന്റെ റോൾ എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
‘ജയ ജയ ജയ ജയഹേ’ക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഗുരുവായൂർ അമ്പലനടയിൽ’.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, E4 എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ബൈജു തുടങ്ങിയവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’.
ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റർ- ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്- സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ്. മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽ ജസ്റ്റിൻ, പ്രൊമോഷൻ കൺസൽട്ടൻറ് – വിപിൻ കുമാർ.
Summary: Aravind Akash, known for his role as Lord Krishna in the movie Nandanam joins the team of Guruvayoor Ambalanadayil, a movie starring Prithviraj and Basil Joseph