TRENDING:

Kattalan | ബജറ്റ് 50 കോടി രൂപ; പെപ്പെയുടെ 'കാട്ടാളൻ' ക്രിയേറ്റിവ് ടീമിലേക്ക് 'അജയന്റെ രണ്ടാം മോഷണം' സംവിധായകൻ ജിതിൻ ലാലും

Last Updated:

ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളനിൽ ആന്റണി വർഗീസ് 'പെപ്പെ' ആണ് നായകൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയിൽ വമ്പൻ ബജറ്റിൽ തയാറെടുക്കുന്ന സിനിമയാണ് 'കാട്ടാളൻ'. മലയാള സിനിമയുടെ പേര് പാൻ ഇന്ത്യൻ തലത്തിൽ എത്തിയ മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 50 കോടി രൂപയോളം ബഡ്ജറ്റിൽ പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന കാട്ടാളന്റെ ഏറ്റവും പുതിയ വീഡിയോയും പുറത്തുവന്നു.
കാട്ടാളൻ ടീമിനൊപ്പം ജിതിൻ ലാൽ
കാട്ടാളൻ ടീമിനൊപ്പം ജിതിൻ ലാൽ
advertisement

'കാട്ടാളൻ' എന്ന സിനിമയുടെ അണിയറ പ്രവർത്തന വേളയിൽ ക്രിയേറ്റീവ് സൈഡിലേക്ക് മലയാളത്തിന്റെ അഭിമാനമായ ഒരു സംവിധായകൻ കൂടി അണിചേരുകയാണ്. 'അജയന്റെ രണ്ടാം മോഷണം' (ARM) എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ ജിതിൻ ലാൽ ആണ് ഇപ്പോൾ സിനിമയുടെ ക്രിയേറ്റീവ് ടീമിലേക്ക് ജോയിൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ ലോകത്തെ നിരവധി ടെക്നീഷ്യന്മാർ ഒന്നിക്കുന്ന കാട്ടാളനിൽ ജിതിൻ ലാൽ കൂടെ അണിചേരുന്നു.

ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളനിൽ ആന്റണി വർഗീസ് 'പെപ്പെ' ആണ് നായകൻ. പെപ്പെയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായ കാട്ടാളനിൽ ആൻ്റണി വർഗീസ് എന്ന യഥാർത്ഥ പേരു തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിനും. മാർക്കോയെപ്പോലെയോ, അതിലും മുകളിലോ നിൽക്കാവുന്ന സാങ്കേതിക മികവിൽ അണിയിച്ചൊരുക്കി പ്രേക്ഷക മുന്നിലെത്തുന്ന സിനിമയിൽ ഇന്ത്യൻ സിനിമാ ലോകത്തെ പകരംവയ്ക്കാനില്ലാത്ത ടെക്‌നിഷ്യന്മാർ ഭാഗമാകുന്നുണ്ട്.

advertisement

മാർക്കോയിൽ രവി ബ്രസൂർ എന്ന സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനെയാണ് അവതരിപ്പിക്കുന്നത്. 'കാന്താര ചാപ്റ്റർ 2'നു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ കാന്താരയിലെ സംഗീതം ജനശ്രദ്ധ നേടുകയുണ്ടായി.

'പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2 കൺക്ലൂഷൻ, ജവാൻ, ബാഗി - 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ കൊച്ച കെംബഡി കെയാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ കൈകാര്യം ചെയ്യുക. മാർക്കോ പോലെ തന്നെ പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളൻ്റെ അവതരണം.

advertisement

രജിഷാ വിജയനാണ് നായിക. അഭിനയ രംഗത്ത് വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ ഭാഗമാണ്. തെലുങ്കിലെ പ്രശസ്ത താരം സുനിൽ (പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തി പ്രശസ്തിയാർജ്ജിച്ച കബീർ ദുഹാൻ സിംഗ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

advertisement

കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് സംഭാഷണം രചിക്കുന്നത്.

എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ, പി.ആർ.ഒ. - ആതിര ദിൽജിത്. മറ്റഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ പൂജാവേളയിൽ പ്രഖ്യാപിക്കുന്നതാണന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നടക്കുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Film/
Kattalan | ബജറ്റ് 50 കോടി രൂപ; പെപ്പെയുടെ 'കാട്ടാളൻ' ക്രിയേറ്റിവ് ടീമിലേക്ക് 'അജയന്റെ രണ്ടാം മോഷണം' സംവിധായകൻ ജിതിൻ ലാലും
Open in App
Home
Video
Impact Shorts
Web Stories