TRENDING:

കങ്കണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് വരും; ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്നാൽ

Last Updated:

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖർക്കെതിരെ കങ്കണ ഉന്നയിച്ച ആരോപണങ്ങളിൽ തന്റെ പേര് വലിച്ചിഴച്ചു എന്നാണ് ജാവേദ് അക്തറിന്റെ ആരോപണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രശസ്ത ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടി കങ്കണ നൽകിയ ഹർജി മുംബൈ കോടതി ചൊവ്വാഴ്ച അംഗീകരിച്ചു. ഇതിനെ തുടർന്ന് കേസിന്റെ വാദം സെപ്റ്റംബർ 20ലേയ്ക്ക് മാറ്റി. ഈ ദിവസം കങ്കണ ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും കോടതി താക്കീത് ചെയ്തു. കങ്കണയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ നടിയെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്.
കങ്കണ, ജാവേദ് അക്തർ
കങ്കണ, ജാവേദ് അക്തർ
advertisement

അഭിഭാഷകൻ കോടതിയിൽ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും തന്റെ സിനിമയുടെ പ്രമോഷനുവേണ്ടി പ്രവർത്തിച്ചിരുന്ന കങ്കണയ്ക്ക് "കോവിഡ് -19 ലക്ഷണങ്ങൾ ഉണ്ടെന്നുമാണ്" വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കേസ് നടപടികൾ വൈകിപ്പിക്കാനുള്ള ആസൂത്രിതമായ തന്ത്രമാണിതെന്ന് അക്തറിന്റെ അഭിഭാഷകൻ പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ സമൻസ് അയച്ചപ്പോൾ കോടതിയിൽ ഹാജരാകാൻ കങ്കണ വിസമ്മതിച്ചതായും അഭിഭാഷകൻ പറഞ്ഞു.

കങ്കണയുടെ അപേക്ഷയെ തുടർന്ന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.ആർ. ഖാൻ കങ്കണയെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാകാൻ അനുവദിച്ചെങ്കിലും തുടർന്ന് അദ്ദേഹം കേസ് സെപ്റ്റംബർ 20ലേയ്ക്ക് നീട്ടി. അടുത്ത ഹിയറിംഗിൽ നടി ഹാജരാകാതിരുന്നാൽ വാറന്റ് പുറപ്പെടുവിക്കുമെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.

advertisement

കഴിഞ്ഞയാഴ്ച, മാനനഷ്ടക്കേസ് റദ്ദാക്കാനുള്ള കങ്കണയുടെ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അടുത്ത വിചാരണ തീയതിയായ സെപ്റ്റംബർ 20ന് ഹാജരാകാനാണ് കോടതി കങ്കണയോട് നിർദ്ദേശിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം മജിസ്‌ട്രേറ്റ് കോടതിയിൽ ആരംഭിച്ച മാനനഷ്ട കേസിന്റെ നടപടികളെ കങ്കണ തന്റെ അഭിഭാഷകൻ റിസ്വാൻ സിദ്ദിഖി മുഖേന വെല്ലുവിളിച്ചിരുന്നു.

ജാവേദ് അക്തറിന്റെ അഭിഭാഷകൻ ജയ് ഭരദ്വാജ് ഹൈക്കോടതിയിൽ പറഞ്ഞതനുസരിച്ച്, ഗാനരചയിതാവിന്റെ പരാതിയും കങ്കണയുടെ അഭിമുഖത്തിന്റെ ഭാഗങ്ങളും പരിശോധിച്ച ശേഷം മജിസ്‌ട്രേറ്റ് പോലീസ് അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നു. അഭിമുഖത്തിൽ കങ്കണ അപകീർത്തികരമായ പരാമർശങ്ങളാണ് നടത്തിയത്. ഒരു മുതിർന്ന പത്രപ്രവർത്തകന് നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ തനിക്കെതിരെ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ പരാമർശം നടത്തിയതിന് കഴിഞ്ഞ വർഷം നവംബറിൽ അന്ധേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിലാണ് അക്തർ പരാതി നൽകിയത്.

advertisement

ബോളിവുഡിൽ പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്നാണ് ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നത്. തുടർന്ന് കങ്കണയുടെ പരാമർശങ്ങൾ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തർ പരാതി നൽകുകയായിരുന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖർക്കെതിരെ കങ്കണ ഉന്നയിച്ച ആരോപണങ്ങളിൽ തന്റെ പേര് വലിച്ചിഴച്ചു എന്നാണ് ജാവേദ് അക്തറിന്റെ ആരോപണം.

അന്ധേരി മജിസ്‌ട്രേറ്റ് കോടതി, കേസിൽ നടപടികൾ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടർന്ന് കോടതിയിലെത്തി കങ്കണ ജാമ്യം നേടിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kangana Ranaut was on Tuesday given exemption from personal appearance by Magistrate's court during the hearing of an appeal by her against the defamation case

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കങ്കണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് വരും; ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്നാൽ
Open in App
Home
Video
Impact Shorts
Web Stories