TRENDING:

വിക്രം- പാ രഞ്ജിത് ചിത്രം തങ്കലാനിലെ പുത്തൻ ഗാനം 'അറുവാടയ്' പുറത്ത്

Last Updated:

ഉമാദേവി വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നടൻ വിക്രം, സിന്ദുരി വിശാൽ, മതിച്ചിയം ബാല, സുഗന്തി എന്നിവർ ചേർന്നാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ വമ്പൻ തമിഴ് ചിത്രം തങ്കലാനിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. അറുവാടയ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉമാദേവി വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നടൻ വിക്രം, സിന്ദുരി വിശാൽ, മതിച്ചിയം ബാല, സുഗന്തി എന്നിവർ ചേർന്നാണ്. സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ തങ്കലാൻ കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യും. കേരളത്തിൽ വമ്പൻ റിലീസായാണ് തങ്കലാൻ ശ്രീ ഗോകുലം മൂവീസ് എത്തിക്കുക.
advertisement

ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ തങ്കലാൻ ഓഗസ്റ്റ് പതിനഞ്ചിനാണ്‌ ആഗോള റിലീസായി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പിആർഒ- ശബരി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
വിക്രം- പാ രഞ്ജിത് ചിത്രം തങ്കലാനിലെ പുത്തൻ ഗാനം 'അറുവാടയ്' പുറത്ത്
Open in App
Home
Video
Impact Shorts
Web Stories