ആസിഫ് അലിയുടെ വാക്കുകൾ :
വളരെ സങ്കടത്തോടെ രാവിലെ കേട്ട വാർത്തയാണ് ഷൈൻ ടോമിന്റെ കുടുംബത്തിനു സംഭവിച്ച അപകടം. ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മൾ ചിരിച്ചിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, ഉപദേശിക്കാനും ശ്രമിച്ചിട്ടുണ്ട്. കുറ്റപ്പെടുത്തിയിട്ടുമുണ്ട്. ഇനിയങ്ങോട്ട് നമ്മുടെയെല്ലാവരുടെയും പിന്തുണ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമായിരിക്കും. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ആ കുടുംബത്തിനു ശക്തമായി മുന്നോട്ട് പോവാൻ ആവശ്യമുണ്ട്.
തമിഴ്നാട്ടിലെ സേലത്ത് ഇന്നലെ നടന്ന വാഹനാപകടത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചത്. അപകടത്തിൽ ഷൈൻ ടോമിനും അമ്മയ്ക്കും പരിക്കേറ്റിരുന്നു. താരത്തിന്റെ ഇരുകൈകൾക്കും പരിക്കേറ്റു. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ഇന്നലെ രാവിലെ 7 മണിയോടെ സേലം- ബെംഗളൂരു ദേശീയപാതയിൽ ധർമപുരിയ്ക്കടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം.
advertisement
ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷൈൻ ടോം ചാക്കോയുമായി ലഹരി മുക്ത കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു എന്ന് സൂചന. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. മുന്നില്‍ പോയ ലോറിയിൽ കാറിടിക്കുകയായിരുന്നു.