എന്നാൽ എല്ല വിമർശനങ്ങളെയും മാറ്റി നിർത്തി ആദിപുരുഷ് തിയറ്ററിലേക്ക്. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നതും ഏറെ ശ്രദ്ധിനേടിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പുതിയ വാർത്ത പുറത്ത് വരുന്നത് ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോയാണ്.
advertisement
ഇത് ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.
പ്രഭാസിന്റെ നാടായ ഹൈദരാബാദിൽ സിനിമയ്ക്ക് അത്ഭുതകരമായ ടിക്കറ്റ് ബുക്കിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ജൂൺ 16ന് തെലുഗ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. എന്നാൽ നേപ്പാളിൽ കര്യങ്ങൾ അത്ര എളുപ്പമല്ല.