2017-ല്‍ ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് കാസര്‍കോടിന്‍റെ ദൃശ്യഭംഗി അടുത്തകാലത്തായി ശ്രദ്ധിക്കപ്പെട്ടത്. വരണ്ടകാലാവസ്ഥയില്‍ പച്ചപ്പ് തീരെ കുറഞ്ഞ പതിവ് കാസര്‍കോടന്‍ ഭംഗിയെ ഛായാഗ്രാഹകന്‍ രാജീവ് രവി മനോഹരമായി ഒപ്പിയെടുത്തു.
തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിലെ ഒരു രംഗം
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രവും കാസര്‍കോടെ കാഞ്ഞങ്ങാട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ്. അടുത്തിടെ ചര്‍ച്ചയായ കുഞ്ചാക്കോ ബോബന്‍റെ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രവും കാസര്‍ഗോഡ് ജില്ലയിലെ ഹൊസ്ദുര്‍ഗ് പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. സിനിമ വന്‍ വിജയം നേടിയതിന് പിന്നാലെ കാസര്‍കോടെ ബളാല്‍ പ്രധാന ലൊക്കേഷനാകുന്ന പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അണിയറക്കാര്‍.
advertisement
തിങ്കളാഴ്ച നിശ്ചയം ലൊക്കേഷന്‍
പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്തുന്നതിനായുള്ള ഒഡീഷന്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കാസര്‍കോട് സ്വദേശിയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സുധീഷ് ഗോപിനാഥാണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നീ സിനിമകളുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് പുതിയ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.
ന്നാ താന്‍ കേസ് കൊട് ലൊക്കേഷന്‍
നാട്ടുകാരായ ഒട്ടേറെ പുതുമുഖങ്ങൾക്ക് ഈ ചിത്രത്തിൽ സുധീഷ് ഗോപിനാഥ് അവസരം നൽകുന്നുണ്ട്. ഇതിനായി 3 ദിവസം കാഞ്ഞങ്ങാട് ഓഡിഷൻ നടത്തിയിരുന്നു. ബളാൽ പരിസര പ്രദേശങ്ങളിലെ കുടുംബശ്രീ പ്രവർത്തകർക്ക് സിനിമയിൽ അവസരം നൽകുന്നതിനായി ഞായറാഴ്ച്ച ബളാൽ ഹൈസ്ക്കൂളിൽ വച്ച് നടത്തിയ ഓഡിഷനിൽ നിരവധി പേര്‍ പങ്കെടുത്തു. ഡയറക്ഷൻ ടീമിലെ ഗോകുൽനാഥ്, പ്രമോദ് ശിവൻ, രാകേഷ് ഉഷാർ തുടങ്ങിയവരാണ് ഓഡിഷൻ നിയന്ത്രിച്ചത്.
കാഞ്ഞങ്ങാട് നടന്ന ഓഡീഷനില്‍ പങ്കെടുക്കാനെത്തിയവര്‍
വാർഡ് മെമ്പർ സന്ധ്യാ ശിവൻ, ചലച്ചിത്ര പ്രവർത്തകൻ രാജേഷ് അഴീക്കോടൻ, ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവർ ഓഡീഷന്‍ കോഡിനേറ്റ് ചെയ്തു.അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷഹനാദ് മെൽവിനാണ്. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാക്കളായ ജ്യോതിഷ് ശങ്കർ കലാസംവിധാനവും മെൽവി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ മാനേജർ ലിബിൻ, എൽദോസ്. അസോസിയേറ്റ് ഡയറക്ടർ അഭിലാഷ്.
