"എനിക്ക് ഒന്നുരണ്ട് സിനിമകളുടെ ഡേറ്റ് തന്നിരുന്നു. 'അജയന്റെ രണ്ടാം മോഷണത്തിൽ' 40 ദിവസത്തെ ഡേറ്റ് കിട്ടിയിരുന്നു. ഈ ഡേറ്റ് തന്നതിനിടയിലാണ് ഞാൻ കൊടുത്ത 20 ലക്ഷം രൂപ തിരികെ ചോദിച്ചത്. മൂന്നു നാല് വർഷമായി ഞാൻ പണം തിരികെചോദിച്ചിരുന്നില്ല. വീടുപണി നടക്കുന്നുണ്ടായിരുന്നു. തരാമെന്ന് പറയുന്നതല്ലാതെ, പണം കിട്ടാതെ മുന്നോട്ടു പോയി. ഒരു ദിവസം ഇടവേള ബാബു ചേട്ടനെ വിളിച്ച് ഇത്രയും പണം കിട്ടാനുണ്ട് എന്നും, ഒന്ന് സംസാരിക്കണം എന്നും പറഞ്ഞു. അദ്ദേഹം സംസാരിച്ചതും ഇത്രയും തുക ഹരീഷിന് തരാനുണ്ടെന്ന കാര്യം പണം വാങ്ങിയ ആൾ സമ്മതിച്ചു.
advertisement
സമാനരീതിയിൽ പലരും പരാതി പറയുന്നുണ്ട്, ഹരീഷ് എങ്ങനെയെങ്കിലും പണം തിരികെ വാങ്ങാൻ നോക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്റെ ഒരു സിനിമ ഇറങ്ങിയാൽ പണം താരം എന്നായി. എന്നിട്ടും കിട്ടിയില്ല. അപ്പോഴേക്കും എ.ആർ.എം. ഷൂട്ടിംഗ് തുടങ്ങി. ഒരു അവാർഡ് പരിപാടിക്ക് ശേഷം ടൊവിനോയെ കണ്ടു. പരിപാടി കഴിഞ്ഞതുകൊണ്ടു ഞാനുള്ള സ്ഥലത്തേക്ക് വരാമെന്നു ടോവിനോ. ചേട്ടൻ എന്താ ഞങ്ങളുടെ സിനിമയ്ക്ക് വരാഞ്ഞത് എന്നായി ചോദ്യം. എന്നെ വിളിച്ചിരുന്നു, പിന്നെ എന്തായി എന്നറിയില്ല എന്ന് ഞാൻ. ചേട്ടന് ഡേറ്റ് ഇല്ലെന്നു കേട്ടതായി ടൊവിനോ. ഞാൻ വീട്ടിൽ മറ്റൊരു തിരക്കുമില്ലാതെ ഉണ്ടായിരുന്നു. ഞാൻ വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല, യാതൊരുവിധ പ്രതികരണവുമില്ല എന്നാണ് അറിഞ്ഞത് എന്ന് സിനിമയുടെ സംവിധായകൻ ജിതിനും പറഞ്ഞു.
ഞാൻ ഒരാളെ സഹായിക്കുകയായിരുന്നു, അയാൾക്ക് യാതൊരു ഉപദ്രവവും ചെയ്തിട്ടില്ല. ഒരാളുടെ അന്നം മുടക്കേണ്ട കാര്യമില്ലല്ലോ, അയാൾ ജീവിച്ചു പൊയ്ക്കോട്ടേ എന്ന് വിചാരിച്ചാൽ പോരെ. ഡേറ്റ് തരാമെന്ന് പറഞ്ഞ് എന്നെ സമീപിക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് പോയി ചോദിച്ചതല്ല. പലരും എന്നോട് പേര് പറയാൻ ആവശ്യപ്പെട്ടു. ബാദുഷയാണ് ആ വ്യക്തി. ഇനി ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് സിനിമയൊന്നും കിട്ടാതെ വന്നേക്കാം, ഞാൻ പ്രോഗ്രാം ചെയ്തു ജീവിച്ചോളാം. നമ്മളൊരു ഉപകാരം ചെയ്ത ആളിൽ നിന്നും ഇങ്ങനെയൊരു അനുഭവമുണ്ടായതിലാണ് വിഷമം," ഹരീഷ് പറഞ്ഞു.
Summary: Actor Harish Kanaran has said that producer and production controller Badusha took 20 lakhs and wasted his opportunity by not returning it. Harish says that he asked for a 40-day date for the Tovino Thomas starrer 'Ajayante Dhanush Mochachan' but was not given the opportunity
