Also Read- L2 Empuraan| എമ്പുരാനിലെ ആ ആൾ ജെറ്റ്ലിയോ?
ആദ്യമായിട്ടാണ് സിനിമ കാണാൻ വേണ്ടി കോളേജിന് അവധി പ്രഖ്യാപിച്ചത്. എമ്പുരാൻ കാണുന്നതിന് വേണ്ടി മാത്രമായിട്ടാണ് കോളേജ് അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഞങ്ങൾ എല്ലാവരും മോഹൻലാലിന്റെ ഫാനാണ്. ആദ്യമായിട്ടാണ് ഒരു മോഹൻലാൽ ചിത്രത്തിന് റിലീസ് ദിവസം പോകുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മലയാളികളെ കൂടാതെ കന്നഡ വിദ്യാർത്ഥികളും എമ്പുരാൻ കാണാൻ തീയേറ്ററുകളിലേക്ക് പോകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജാണ് ഇത്.
advertisement
Also Read- Empuraan| 'കേരളം ഭയക്കേണ്ട വിഷസർപ്പം, രാജവെമ്പാല ഞാൻ തന്നെയാണ്': ഗോവർദ്ധന് ലൂസിഫർ എഴുതിയ കത്ത്
ആദ്യമായിട്ടാണ് ഒരു മലയാളം ചിത്രം കാണാൻ തിയേറ്ററിൽ പോകുന്നതെന്ന് ഡൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു. മോഹൻലാൽ എന്ന നടനെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞത് കേട്ടിട്ടുണ്ട്. അദ്ദേഹം മികച്ച നടനാണെന്നാണ് പറയുന്നത്. അതുകൊണ്ട് സിനിമ റിലീസ് ദിവസം കാണുന്നത് വളരെ ആകാംക്ഷയോടെയാണെന്ന് വിദ്യാർത്ഥിനി പറഞ്ഞു.