TRENDING:

ബെത്ലഹേമിലെ തൂമഞ്ഞ് രാത്രിയിൽ.. ഈ ക്രിസ്മസ് നാൾ ആഘോഷമാക്കാൻ കരോൾ ഗാനവുമായി 'ആഘോഷം' ടീം

Last Updated:

പവി കെയർടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് ആഘോഷത്തിലെ നായിക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്രിസ്മസ് കരോൾ ദിനങ്ങൾക്ക് ആഘോഷമേകാൻ സ്റ്റീഫൻ ദേവസി സംഗീതം നൽകിയ 'ആഘോഷം' സിനിമയുടെ കരോൾ ഗാനം പുറത്തിറങ്ങി. 'ബെത്ലഹേമിലെ തൂമഞ്ഞ് രാത്രിയിൽ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഡോ: ലിസി കെ. ഫെർണാണ്ടസ്. സൂര്യ ശ്യാം ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സന്തോഷം നിറഞ്ഞ ദൃശ്യാവിഷ്കാരമാണ്. സ്റ്റീഫൻ ദേവസിയുടെ തനത് ശൈലിയിൽ ക്ലാസിക്കൽ ടച്ചോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ വച്ച് ഗാനങ്ങൾ റിലീസ് ചെയ്തു. സിനിമയിലെ അഭിനേതാക്കളും സിനിമാരംഗത്തെ മറ്റു പ്രഗൽഭരും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ബെത്ലഹേമിലെ തൂമഞ്ഞ് രാത്രിയിൽ
ബെത്ലഹേമിലെ തൂമഞ്ഞ് രാത്രിയിൽ
advertisement

പ്രേക്ഷകശ്രദ്ധ നേടിയ 'ഗുമസ്തൻ' എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ആഘോഷം'. ചിത്രത്തിന്റെ കഥ ഡോ: ലിസി കെ. ഫെർണാണ്ടസിന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിൽ 'ലൈഫ് ഈസ് ഓൾ എബൗട്ട് സെലിബ്രേഷൻ' എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്.

സി.എൻ. ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ: ലിസി കെ. ഫെർണാണ്ടസ്, ഡോ: പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമാണം. പ്രേക്ഷകപ്രശംസ നേടിയ 'സ്വർഗ്ഗം' എന്ന ചിത്രത്തിനു ശേഷം സി.എൻ. ഗ്ലോബൽ മൂവീസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ആഘോഷം'. ക്യാമ്പസിന്റെ കഥ പറയുന്ന, ക്യാമ്പസിന്റെ ആഘോഷവും മത്സരവും, പ്രണയവും എല്ലാം ചേർന്ന ഒരു പക്കാ ക്യാമ്പസ് ചിത്രമായിരിക്കും 'ആഘോഷം'.

advertisement

ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ആഘോഷത്തിലൂടെ ക്യാമ്പസിലെത്തുന്നു. പവി കെയർടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് ആഘോഷത്തിലെ നായിക.

വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്, ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ലിസി കെ. ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

advertisement

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സ്റ്റീഫൻ ദേവസിയും, ഗൗതം വിൻസെന്റും ചേർന്നാണ്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികൾ എഴുതിയത് ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ഡോ : ലിസി കെ. ഫെർണാണ്ടസ്, സോണി മോഹൻ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛായാഗ്രഹണം- റോജോ തോമസ്, എഡിറ്റിംഗ്- ഡോൺ മാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അമൽദേവ് കെ.ആർ., പ്രൊജക്റ്റ് ഡിസൈനർ- ടൈറ്റസ് ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, കലാസംവിധാനം- രജീഷ് കെ. സൂര്യ, മേക്കപ്പ്- മാളൂസ് കെ.പി, കോസ്റ്റ്യൂം ഡിസൈൻ- ബബിഷ കെ. രാജേന്ദ്രൻ, കൊറിയോഗ്രാഫേഴ്സ്- സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ജയ്സൺ ഫോട്ടോലാൻ്റ്. പ്രധാനമായും പാലക്കാട് ചിത്രീകരണം പൂർത്തിയാക്കിയ 'ആഘോഷം' ഉടൻ തിയെറ്ററുകളിലെത്തും.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ബെത്ലഹേമിലെ തൂമഞ്ഞ് രാത്രിയിൽ.. ഈ ക്രിസ്മസ് നാൾ ആഘോഷമാക്കാൻ കരോൾ ഗാനവുമായി 'ആഘോഷം' ടീം
Open in App
Home
Video
Impact Shorts
Web Stories