TRENDING:

Bharathanatyam | അച്ഛൻ്റെ സപ്തതി ഇത്ര വലിയ പ്രശ്നമോ? 'ഭരതനാട്യം' പുതിയ ടീസർ 

Last Updated:

'അച്ഛൻ്റെ സപ്തതി ഇങ്ങ് അടുക്കാറായി നാട്ടുകാരെയൊക്കെ അറിയിക്കേണ്ടേ?'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു സപ്തതി ആഘോഷം ഇത്ര വലിയ പ്രശ്നമാകുമോ? ഒരു സപ്തതി ആഘോഷവും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും വിശദീകരിക്കുന്ന 'ഭരതനാട്യം' പുതിയ ടീസർ പുറത്ത്.
advertisement

"അച്ഛൻ്റെ സപ്തതി ഇങ്ങ് അടുക്കാറായി നാട്ടുകാരെയൊക്കെ അറിയിക്കേണ്ടേ....? പരിപാടി ചെറുതായിട്ടാണു നടത്തുന്നൂന്ന് പറഞ്ഞ് നാട്ടുകാരെ ഒഴിവാക്കാം. പക്ഷെ കുടുംബക്കാരെ വിളിക്കേണ്ടി വരില്ലേ? എടാ... സപ്തതി ആഘോഷിക്കുന്നുണ്ടങ്കിൽ വിളിച്ചാപ്പോരേ..... ഒരു പിണ്ണാക്കുമില്ല. ഇങ്ങനെ പോകുന്നു ആ വീട്ടിലെ അംഗങ്ങളുടെ അഭിപ്രായങ്ങൾ....

സൈജുക്കുറുപ്പും, സ്വാതി ദാസ് പ്രഭുവും അഭിരാം രാധാകൃഷ്ണനും, നന്ദു പൊതുവാളും, സലിം ഹസ്സനും ഒക്കെ അവരവരുടെ അഭിപ്രായങ്ങളുമായി പ്രത്യക്ഷപ്പെടുന്നു. കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭരതനാട്യം എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ടീസറിലെ പ്രസക്തഭാഗങ്ങളാണിത്.

advertisement

നാട്ടിൻപുറത്തെ ഒരു പുരാതന തറവാട്ടിലെ ചില പ്രശ്നങ്ങളിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. ഒരു സാധാരണ കുടുംബത്തിൽ അര ങ്ങേറുന്ന പ്രശ്നങ്ങളൊക്കെ യാണെങ്കിലും ഈ തറവാട്ടിൽ പുറത്തു പറയാൻ പറ്റാത്ത ചില സംഭവ വികാസങ്ങൾ കൂടി അരങ്ങേറിയിരിക്കുന്നു ഈ സംഭവങ്ങളാണ് ചിരിയും ചിന്തയും നൽകി. ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സൈജുക്കുറുപ്പ് നായകനാകുന്ന ഈ ചിത്രം തോമസ് തിരുവല്ലാ ഫിലിംസും സൈജുക്കുറുപ്പ് എൻ്റർടൈൻ മെൻ്റിൻ്റെ ബാനറിൽ അനുപമാനമ്പ്യാരും ചേർന്നാണ് നിർമ്മിക്കുന്നത്. സായ്കുമാർ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലാരഞ്ജിനി ,സോഹൻ സീനുലാൽ. മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷണൻ, നന്ദു പൊതുവാൾ, ശ്രീജാരവി.സ്വാതിദാസ്‌പ്രഭു. ദിവ്യാ.എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മനുമഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ബബിലുഅജു. എഡിറ്റിംഗ് - ഷഫീഖ്.വി ബി. കലാസംവിധാനം - ബാബു പിള്ള. മേക്കപ്പ് - മനോജ് കിരൺ രാജ്. കോസ്റ്യൂം ഡിസൈൻ_സുജിത് മട്ടന്നൂർ. നിശ്ചല ഛായാഗ്രഹണം - ജസ്റ്റിൻ ജയിംസ്. ചീഫ് അസോസിയേറ്റ് ഡയറ്ടർ - സാംസൺ സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - അനിൽ കല്ലാർ, ജോബി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ - ജിതേഷ് അഞ്ചു മന'വാഴൂർ ജോസ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Bharathanatyam | അച്ഛൻ്റെ സപ്തതി ഇത്ര വലിയ പ്രശ്നമോ? 'ഭരതനാട്യം' പുതിയ ടീസർ 
Open in App
Home
Video
Impact Shorts
Web Stories