TRENDING:

ഷാജി കൈലാസ്- ഭാവന ടീമിന്റെ പാരാനോർമ്മൽ ത്രില്ലർ; ഹണ്ട് റിലീസ് തിയതി

Last Updated:

ഡോ. കീർത്തി എന്ന കഥാപാത്രത്തിനാണ് ഭാവന ജീവൻ പകരുന്നത്. ഡോ. സാറാ എന്ന കഥാപാത്രമായി അദിതി രവിയും വേഷമിട്ടിരിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ചിന്താമണി കൊലക്കേസ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ് (Shaji Kailas)- ഭാവന (Bhavana) ടീം ഒന്നിച്ച പാരാനോർമ്മൽ ത്രില്ലർ ചിത്രം 'ഹണ്ട്' പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 23ന് ചിത്രം തിയേറ്ററിലെത്തും.
ഹണ്ട്
ഹണ്ട്
advertisement

മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രെയ്‌ലർ എന്നിവ തരുന്നത്. ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും റിപ്പോർട്ടുകൾ പറയുന്നു. ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഹണ്ടിൽ ഡോ. കീർത്തി എന്ന കഥാപാത്രത്തിനാണ് ഭാവന ജീവൻ പകരുന്നത്.

ഡോ. സാറാ എന്ന കഥാപാത്രമായി അദിതി രവിയും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിൽ രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

advertisement

Also read: 'ഞങ്ങൾ റിലീസ് മാറ്റാൻ ഉദ്ദേശിക്കുന്നില്ല' എന്ന് 'സിക്കാഡ' സിനിമയുടെ അണിയറപ്രവർത്തകർ; ലക്ഷ്യമിടുന്നത് ഇത്

നിഖിൽ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിന് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ജാക്സണ്‍ ജോണ്‍സണാണ്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺടോളർ- സഞ്ജു ജെ. ഷാജി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, കലാസംവിധാനം- ബോബൻ, ഗാനങ്ങൾ- സന്തോഷ് വർമ, മേക്കപ്പ്- പി.വി. ശങ്കർ, കോസ്റ്റ്യും ഡിസൈൻ- ലിജി പ്രേമൻ, ഓഫീസ് നിർവഹണം- ദില്ലി ഗോപൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ- മനു സുധാകർ, ഫോട്ടോ- ഹരി തിരുമല എന്നിവരാണ്. ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പി.ആർ.ഒ.- ശബരി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Hunt is a Malayalam movie directed by Shaji Kailas starring actor Bhavana in the lead role. The paranormal thriller, as it is called, has got a release date for August 23

മലയാളം വാർത്തകൾ/ വാർത്ത/Film/
ഷാജി കൈലാസ്- ഭാവന ടീമിന്റെ പാരാനോർമ്മൽ ത്രില്ലർ; ഹണ്ട് റിലീസ് തിയതി
Open in App
Home
Video
Impact Shorts
Web Stories