TRENDING:

Thankam Movie: ഭാവന സ്റ്റുഡിയോസിന്റെ 'തങ്കം' റിലീസ് തീയതി പ്രഖ്യാപിച്ചു; ബിജു മേനോനും വിനീത് ശ്രീനിവാസനും മുഖ്യവേഷങ്ങളിൽ 

Last Updated:

നവാഗതനായ സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം തങ്കത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ചിത്രം റിലീസിനെത്തും.
advertisement

നവാഗതനായ സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം.

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.

Also Read- അന്ന് ഷവര്‍മ്മയും മയോണൈസും കഴിച്ചതിന് ആശുപത്രിയില്‍ ചെലവായത് 70000 രൂപ; അല്‍ഫോണ്‍സ് പുത്രന്‍

advertisement

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

advertisement

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.

Also Read- ‘നല്ല സമയം’ സിനിമയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ഒഴിവാക്കി തന്ന കേരള ഹൈക്കോടതിയോട് കടപ്പെട്ടിരിക്കുന്നു: ഒമർ ലുലു

ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്റ്യൂം  ഡിസൈന്‍- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് -രാജന്‍ തോമസ് , ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് – എഗ് വൈറ്റ് വി.എഫ്.എക്സ്,

advertisement

ഡി.ഐ – കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ -പ്രിനീഷ് പ്രഭാകരന്‍,

പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാവന റിലീസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Thankam Movie: ഭാവന സ്റ്റുഡിയോസിന്റെ 'തങ്കം' റിലീസ് തീയതി പ്രഖ്യാപിച്ചു; ബിജു മേനോനും വിനീത് ശ്രീനിവാസനും മുഖ്യവേഷങ്ങളിൽ 
Open in App
Home
Video
Impact Shorts
Web Stories