അന്ന് ഷവര്‍മ്മയും മയോണൈസും കഴിച്ചതിന് ആശുപത്രിയില്‍ ചെലവായത് 70000 രൂപ; അല്‍ഫോണ്‍സ് പുത്രന്‍
- Published by:Arun krishna
- news18-malayalam
Last Updated:
കോട്ടയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച നഴ്സ് മരിച്ച സംഭവത്തിന് പിന്നാലെയാണ് സംവിധായകന്‍ തന്‍റെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്.
പതിനഞ്ചുവര്‍ഷം മുന്‍പ് ആലുവയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം കഴിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. കോട്ടയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച നഴ്സ് മരിച്ച സംഭവത്തിന് പിന്നാലെയാണ് സംവിധായകന്‍ തന്‍റെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്.
നടന്‍ ഷറഫുദ്ദീന്‍ നല്‍കിയ ട്രീറ്റിനിടെ വലിയ ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചെന്നും പിറ്റേന്ന് വയറുവേദന മൂലം ആശുപത്രിയിലായ തനിക്ക് വേണ്ടി 70000 രൂപയാണ് മാതാപിതാക്കൾ ചെലവാക്കിയതെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്കു കാരണം. ആരാണ് ഇവിടെ യഥാർഥ കുറ്റവാളി. കണ്ണുതുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണെന്നും സംവിധായകന്‍ കുറിച്ചു.
അല്‍ഫോണ്‍സ് പുത്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്
‘‘സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളിൽ നിങ്ങൾ വിഡിയോ ചെയ്യൂ. പതിനഞ്ച് വർഷം മുമ്പ് ആലുവയിലെ ഒരു കടയിൽ നിന്നും ഞാനൊരു ഷവർമ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. വലിയ ആക്രാന്തത്തോടെ ഷവർമയും മയോണൈസും വലിച്ചുകയറ്റി.
advertisement
അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. അന്ന് എന്റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കൾ ചെലവാക്കിയത്. ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാൻ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി.
എന്നാൽ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്കു കാരണം. ആരാണ് ഇവിടെ യഥാർഥ കുറ്റവാളി. കണ്ണുതുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2023 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അന്ന് ഷവര്‍മ്മയും മയോണൈസും കഴിച്ചതിന് ആശുപത്രിയില്‍ ചെലവായത് 70000 രൂപ; അല്‍ഫോണ്‍സ് പുത്രന്‍