സെറീന, റെനീഷ, ജൂനൈസ്, ശോഭ, ഷിജു, അഖിൽ മാരാർ എന്നിവരാണ് ഫൈനലിലെത്തിയ മത്സരാര്‍ത്ഥികള്‍. വിജയിയെ അവതാരകന്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കാനിരിക്കെ മത്സരാര്‍ഥിളുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റ് തുടരുകയാണ്. 50 ലക്ഷം രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക.
സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട സീസണ്‍ 5 പല നിലയ്ക്കും മുന്‍ സീസണുകളില്‍ നിന്ന് വേറിട്ടതായിരുന്നു. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍. ആദ്യത്തെ കോമണര്‍ മത്സരാര്‍ഥി, ആദ്യമായി ചലഞ്ചേഴ്സ്, ആദ്യമായി മണി ബോക്സ് ടാസ്കില്‍ പണമെടുത്ത ഒരു മത്സരാര്‍ഥി തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ സീസണില്‍ ഉണ്ടായിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 02, 2023 8:08 PM IST