ഭാരിച്ച ഹൃദയവേദനയോടെ താൻ ആ വാർത്ത പുറത്തുവിടുകയാണ്. ഫറാസ് ഖാൻ നമ്മെ വിട്ടുപോയിരിക്കുന്നു. കൂടുതൽ മെച്ചപ്പെട്ട ലോകത്ത് അദ്ദേഹം സന്തോഷവാനായി ഇരിക്കട്ടെ. അദ്ദേഹത്തിന് ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്ത് ലഭിച്ച സഹായങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി. നിങ്ങളുടെ പ്രാർത്ഥനയിൽ അദ്ദേഹത്തിന്റെ കുടുംബത്തേയും ഉൾപ്പെടുത്തുക. അദ്ദേഹത്തിന്റെ ശൂന്യത ഒരിക്കലും നികത്താനാകില്ല. പൂജ ഭട്ട് ട്വിറ്ററിൽ കുറിച്ചു.
മെഹന്ദി(1998), ഫരേബ്(1996), ദുൽഹൻ ബനോ മേം തേരി(1999), ചാന്ദ് ബുജ് ഗയാ (2005) എന്നീ ചിത്രങ്ങളിൽ ഫറാസ് ഖാൻ അഭിനയിച്ചു.
You may also like: ചാനൽ അഭിമുഖങ്ങളിലൂടെ അപവാദ പ്രചരണം; കങ്കണ റണൗത്തിനെതിരെ മാനനഷ്ട കേസുമായി ജാവേദ് അക്തർ
ഫറാസ് ഖാന്റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ സഹോദരൻ സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. ഫറാസ് ഖാന്റെ ചികിത്സാ ചിലവുകൾ വഹിക്കാൻ സന്നദ്ധത അറിയിച്ച് ബോളിവുഡ് താരം സൽമാൻ ഖാനും രംഗത്തെത്തിയിരുന്നു. പൂജ ഭട്ടും ചികിത്സയ്ക്കായി സാമ്പത്തിക സഹായം നൽകിയിരുന്നു.
മുൻ കാല നടൻ യൂസുഫ് ഖാന്റെ മകനാണ് ഫറാസ് ഖാൻ. സിനിമയിൽ അവസരം കുറഞ്ഞതോടെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം വേഷമിട്ടിരുന്നു.
സൽമാൻ ഖാൻ നായകനായ മേനെ പ്യാർ കിയയിൽ നായകനായി ആദ്യം പരിഗണിച്ചിരുന്നത് ഫറാസ് ഖാനെയായിരുന്നു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നത്തെ തുടർന്ന് ഫറാസ് പിന്മാറിയതോടെയാണ് സൽമാൻ ഖാൻ സിനിമയിൽ നായകനായി എത്തിയത്. സൽമാന്റെ കരിയറിലെ വഴിത്തിരിവായി ചിത്രം മാറുകയും ചെയ്തു.