നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചാനൽ അഭിമുഖങ്ങളിലൂടെ അപവാദ പ്രചരണം; കങ്കണ റണൗത്തിനെതിരെ മാനനഷ്ട കേസുമായി ജാവേദ് അക്തർ

  ചാനൽ അഭിമുഖങ്ങളിലൂടെ അപവാദ പ്രചരണം; കങ്കണ റണൗത്തിനെതിരെ മാനനഷ്ട കേസുമായി ജാവേദ് അക്തർ

  തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കങ്കണ റണൗത്ത് അപവാദ പ്രചരണങ്ങൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു.

  • Share this:
   ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ മാനനഷ്ട കേസ് നൽകി ഗാനരചയിതാവ് ജാവേദ് അക്തർ. ചാനൽ അഭിമുഖങ്ങളിലൂടെ തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് കാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്. അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനാണ് പരാതി നൽകിയത്.

   തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കങ്കണ റണൗത്ത് അപവാദ പ്രചരണങ്ങൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖർക്കെതിരെ കങ്കണ ഉന്നയിച്ച ആരോപണങ്ങളിൽ തന്റെ പേര് വലിച്ചിഴച്ചു എന്നാണ് ആരോപണം.

   നടൻ ഋത്വിക് റോഷനുമായുള്ള ബന്ധത്തിൽ ജാവേദ് അക്തർ തന്നെ ഭീഷണിപ്പെടുത്തിയതായി കങ്കണ ആരോപിച്ചിരുന്നു. കങ്കണയുടെ പരാമർശങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധയിൽ പെട്ടെന്നും ഇത് തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിച്ചെന്നുമാണ് പരാതി.

   You may also like: US Election 2020| ഇഞ്ചോടിഞ്ച് പോരാട്ടം; ന്യൂയോർക്ക് ജോ ബൈഡന്; ഫ്ളോറിഡയിലും ജോർജിയയിലും ട്രംപിന് ലീഡ്

   നേരത്തേ കങ്കണ റണൗത്തിനെതിരെ ജാവേദ് അക്തറിന്റെ ഭാര്യയും നടിയുമായ ശബാന അസ്മിയും രംഗത്തെത്തിയിരുന്നു. സ്വന്തം കെട്ടുകഥകളിൽ കങ്കണ വിശ്വസിച്ചു തുടങ്ങിയെന്നായിരുന്നു ശബാന അസ്മിയുടെ പ്രതികരണം. വാർത്താ തലക്കെട്ടുകളിൽ സ്വന്തം പേര് വരാതിരിക്കുന്നതിനെ കുറിച്ച് കങ്കണ ഭയപ്പെടുന്നുണ്ടെന്നും ഇതിനാലായിരിക്കണം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിരന്തരം നടത്തുന്നതെന്നുമായിരുന്നു ശബാന അസ്മിയുടെ പ്രതികരണം.

   സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ കങ്കണ ഉന്നയിച്ചിരുന്നു. സുശാന്തിന്റേത് ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമായിരുന്നു കങ്കണയുടെ ആരോപണം. ബോളിവുഡിലെ സ്വജനപക്ഷപാത്തതിന്റേയും വേർതിരിവിന്റേയും ഇരയാണ് സുശാന്ത് എന്നും കങ്കരണ ആരോപിച്ചു. കൂടാതെ നടൻ ഋത്വിക് റോഷനുമായുള്ള അടുപ്പത്തിൽ നിന്ന് പിന്മാറാൻ ജാവേദ് അക്തർ അടക്കമുള്ളവർ തന്നെ ഭീഷണിപ്പെടുത്തിയതായും നടി പറഞ്ഞിരുന്നു.

   ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് നടി ഇപ്പോൾ. ചിത്രം ഈ വർഷം തിയേറ്ററുകളിലെത്താൻ തയാറെടുത്തിരുന്നതാണ്. ജൂൺ 26 ആണ് റിലീസിനായി പ്രഖ്യാപിച്ചിരുന്ന തിയതി. പക്ഷെ കോവിഡ് ലോക്ക്ഡൗണും കാരണം ഷൂട്ടിങ് മുടങ്ങുകയായിരുന്നു. ഏഴുമാസം നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് ചിത്രം വീണ്ടും ചിത്രീകരണം ആരംഭിച്ചത്. സിനിമയ്ക്കായി കങ്കണ പ്രത്യേകം ഭരതനാട്യം പരിശീലിക്കുകയും ചെയ്തിരുന്നു.
   Published by:Naseeba TC
   First published:
   )}