എന്റെ കുടുംബത്തോടൊപ്പം ഞാന്‍ കാന്താര കണ്ടു. സിനിമ നല്‍കിയ അനുഭവത്തില്‍ നിന്ന് എനിക്ക് പുറത്ത് കടക്കാനാകുന്നില്ല. റിഷഭ് ഷെട്ടിയ്ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ സംസ്‌കാരത്തിന്റെയും നാടോടി കഥകളുടെയും മനോഹരമായ ആവിഷ്‌കാരം. എത്ര മനോഹരമായാണ് സിനിമയിലെ ഓരോ ഫ്രെയിമും അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ നോമിനേഷന്‍ കാന്താരയാരിക്കുമെന്ന് തോന്നുന്നു. തിയേറ്ററുകളില്‍ ആളുകള്‍ പറയുന്നതു കേട്ടു ഇങ്ങനെ ഒരു സിനിമ അവരുടെ അനുഭവത്തില്‍ ആദ്യമാണെന്ന്. തീര്‍ച്ചയായും അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണിത്- കങ്കണ കൂട്ടിച്ചേര്‍ത്തു.
advertisement
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത കാന്താര ഗംഭീര പ്രകടനമാണ് തിയേറ്ററുകളില്‍ കാഴ്ച വെക്കുന്നത്. ദക്ഷിണ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിച്ച് കഴിഞ്ഞു. സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 170 കോടി വരുമാനം നേടി കഴിഞ്ഞു.
കെജിഎഫ് ഒരുക്കിയ ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.