TRENDING:

ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കങ്കണയ്ക്ക് തിരിച്ചടി; ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

Last Updated:

2020ലാണ് കങ്കണയ്‌ക്കെതിരെ ജാവേദ് അക്തര്‍ പരാതി നല്‍കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ : ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കങ്കണ സമര്‍പ്പിച്ച ഹര്‍ജി ബോംബൈ ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. 2020ലാണ് കങ്കണയ്‌ക്കെതിരെ ജാവേദ് അക്തര്‍ പരാതി നല്‍കിയത്.
advertisement

ബോളിവുഡില്‍ പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്ന് ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തര്‍ പരാതി നല്‍കി.

അന്ധേരി മജിസ്‌ട്രേറ്റ് കോടതി, കേസില്‍ നടപടികള്‍ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കോടതിയിലെത്തി കങ്കണ ജാമ്യം നേടിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.

Thalaivi | 'തലൈവി കണ്ടു; അഞ്ചാമത്തെ ദേശീയ പുരസ്‌കാരം ഉറപ്പെന്ന് അച്ഛനും അമ്മയും'; കങ്കണ

advertisement

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള 'തലൈവി'എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുരിട്ചി തലൈവിയായ ജയലളിതയായി എത്തുന്നത് കങ്കണയും എം.ജി.ആറായി അരവിന്ദ് സ്വാമിയുമാണെത്തുന്നത്. ഇപ്പോള്‍ തലൈവി ചിത്രം കണ്ട അച്ഛനും അമ്മയും പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചെത്തിരിക്കുകയാണ് കങ്കണ.

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് ആശംസകള്‍ എന്നാണ് അച്ഛനും അമ്മയും പറഞ്ഞതെന്നാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്. റിലീസിന് മുമ്പായി എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന തലൈവിയുടെ പ്രത്യേക സ്‌ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു.

advertisement

ചിത്രത്തില്‍ കരുണാനിധിയുടെ റോളില്‍ എത്തുന്നത് നാസര്‍ ആണ്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറന്നതിനു പിന്നാലെ സെപ്റ്റംബര്‍ 10ന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കങ്കണയ്ക്ക് തിരിച്ചടി; ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories