സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് അമേരിക്കയില്‍ ഹവാല ഇടപാടുണ്ടെന്നും ചിത്രം വന്‍ പരാജയമാണെന്നും രാംബാബു ആരോപിച്ചു. പവന്‍ കല്യാണിന്റെ സിനിമയായ ‘ബ്രോ’യുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളെക്കുറിച്ച് മന്ത്രി കേന്ദ്രത്തിൽ പരാതിപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘ബ്രോ’യുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ രാജ്യസഭാംഗം വി വിജയസായി റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പവന്‍ കല്യാണിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ സിനിമയാണ് ‘ബ്രോ’.
advertisement
തെലുങ്ക് സിനിമാ വ്യവസായത്തില്‍ വളരെയധികം ചലനങ്ങള്‍ സൃഷ്ടിച്ച സിനിമ കൂടിയാണിത്. പവന്‍ കല്യാണിന്റെ അനന്തരവന്‍ സായ് ധരം തേജയാണ് ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ആദ്യ സിനിമയാണിത്. ആന്ധ്രപ്രദേശ് മന്ത്രിയെ പരോക്ഷമായി പരിഹസിക്കുന്ന സിനിമയിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയിലെ ഒരു പബ് സീനില്‍ നടന്‍ പൃഥ്വി അവതരിപ്പിക്കുന്ന ശ്യാംബാബു എന്ന കഥാപാത്രം സംഗീതത്തിന് യോജിക്കാത്ത രീതിയില്‍ നൃത്തം ചെയ്യുകയും, ഇത് പവന്‍ കല്ല്യാണിന്റെ കഥാപാത്രത്തെ ചൊടിപ്പിക്കുന്നതുമായിരുന്നു രംഗം. സംക്രാന്തി ആഘോഷവേളയില്‍ മന്ത്രി അമ്പാട്ടി രാംബാബുവിന്റെ വൈറല്‍ ഡാന്‍സിനോട് സാമ്യമുള്ളതായിരുന്നു ഈ കഥാപാത്രത്തിന്റെ വേഷവും നൃത്തവും.
ഇത് നടന്റെ ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ജൂലൈ 28-നാണ് ‘ബ്രോ: അവതാര്‍’ റിലീസ് ചെയ്തത്. തമിഴ് ചിത്രമായ വിനോദയ സീതത്തിന്റെ തെലുങ്ക് റീമേക്കാണ് ചിത്രം. സമുദ്രക്കനി സംവിധാനം ചെയ്ത ചിത്രത്തില്‍ പവന്‍ കല്യാണ്‍, സായ് ധരം തേജ്, കേതിക ശര്‍മ്മ, പ്രിയ പ്രകാശ് വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രോ സിനിമയുടെ പ്രദര്‍ശനത്തിനിടെ പവന്‍ കല്യാണ്‍ ആരാധകന്‍ സ്‌ക്രീനില്‍ പാലഭിഷേകം നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ലക്ഷങ്ങള്‍ വിലയുള്ള സ്‌ക്രീന്‍ ആരാധകര്‍ പാലഭിഷേകം നടത്തി നശിപ്പിച്ചതോടെ ആന്ധ്രാ പാര്‍വതിപുരം സൗന്ദര്യ തിയേറ്റര്‍ ഉടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആരാധകരെ അറസ്റ്റ് ചെയ്തു.