കൂടാതെ അല്ലുവിനെ അറസ്റ്റ് ചെയ്ത അതേ യുക്തിയുടെ പിൻബലത്തിൽ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി(ഹൈഡ്രാ) നടത്തിയ നിമയവിരുദ്ധമായ ഡിമോളിഷനിലെ മനോവിഭ്രാന്തി കാരണം ഹൈദരാബാദിൽ രണ്ട് നിരപരാധികളുടെ മരണത്തിന് കാരണക്കാരനായ രേവന്ത് റെഡ്ഡിയെയും അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം തെന്നിന്ത്യൻ നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ താരത്തിനെ പിന്തുണയുമായി ബിജെപി. ക്രിയാത്മക മേഖലയിൽ പ്രവർത്തിക്കുന്നവരെ കോൺഗ്രസിന് ബഹുമാനമില്ലെന്നും സംസ്ഥാന-പ്രാദേശിക ഭരണസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ വ്യക്തമായ ഉദാഹരണമാണ് സന്ധ്യ തിയറ്ററിലുണ്ടായ അപകടമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തെലങ്കാന സർക്കാർ സിനിമാ രംഗത്തെ പ്രമുഖരെ തുടർച്ചയായി ആക്രമിക്കുന്നതിനുപകരം ദുരിതബാധിതരെ സഹായിക്കുകയും അന്നത്തെ ക്രമീകരണങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കുകയും വേണമെന്നും അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ കുറിച്ചു.
advertisement