TRENDING:

Jailer 2 | അണ്ണാ, ഇതൊന്നും ഗ്രാഫിക്സ് അല്ലായിരുന്നോ! രജനികാന്തിന്റെ 'ജയിലർ 2' ബിഹൈൻഡ് ദി സീൻ വീഡിയോ കണ്ടോ?

Last Updated:

വി.എഫ്.എക്സ്. എന്ന് തോന്നിക്കുന്ന പല രംഗങ്ങളും നേരിട്ട് ചിത്രീകരിച്ചവയെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയിലർ 2 ന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടൻ രജനികാന്ത് ഇപ്പോൾ തിരക്കിലാണ്. സെറ്റുകളിൽ നിന്നുള്ള ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങളുടെ (BTS) വീഡിയോ വൈറലായതോടെ ആരാധകർ ആവേശത്തിലായിരിക്കുകയാണ്. തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഈ ഹ്രസ്വ ക്ലിപ്പ്, ചിത്രത്തിന്റെ വിശാലമായ നിർമ്മാണ നിലവാരത്തെയും പ്രേക്ഷകരെ ആകർഷിക്കുന്ന രജനികാന്തിന്റെ സ്‌ക്രീൻ സാന്നിധ്യത്തെയും കുറിച്ചുള്ള ഒരു ദൃശ്യം നൽകുന്നു. വി.എഫ്.എക്സ്. എന്ന് തോന്നിക്കുന്ന പല രംഗങ്ങളും നേരിട്ട് ചിത്രീകരിച്ചവയെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

സൺ പിക്‌ചേഴ്‌സ് അവരുടെ X ഹാൻഡിലിൽ ദീപാവലി വേളയിൽ ഒരു BTS ക്ലിപ്പ് പങ്കിട്ടു. വീഡിയോയിൽ ആക്ഷൻ സീക്വൻസുകളും ക്യാമറയ്ക്ക് പിന്നിലെ രസകരമായ നിമിഷങ്ങളും കാണിക്കുന്നു. “എല്ലാവർക്കും ഒരു സൂപ്പർ ദീപാവലി ആശംസിക്കുന്നു. #Jailer2 #HappyDeepavali-യിൽ നിന്നുള്ള ഒരു എക്‌സ്‌ക്ലൂസീവ് BTS ഇതാ,” എന്ന് അടിക്കുറിപ്പ്.

വീഡിയോ ഇവിടെ കാണുക:

2026 ജൂണിനു ശേഷം ചിത്രം റിലീസ് ചെയ്യുമെന്ന് രജനികാന്ത് പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിച്ച രജനീകാന്ത് വെളിപ്പെടുത്തി. “ഞാൻ ഇപ്പോൾ ജയിലർ 2ന്റെ ഷൂട്ടിംഗിനായി യാത്ര ചെയ്യുകയാണ്. ഒരു ഷൂട്ടിംഗ് ഷെഡ്യൂളിനായി ഞാൻ കേരളത്തിലേക്ക് പോകുന്നു. അവിടെ ആറ് ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും. അടുത്ത വർഷം ജൂണിൽ ചിത്രം പൂർത്തിയാകുമെന്ന് ഞാൻ കരുതുന്നു, അതിനാൽ റിലീസ് അതിനു ശേഷമായിരിക്കും."

advertisement

2023ലെ ബ്ലോക്ക്ബസ്റ്ററായ നെൽസൺ ദിലീപ്കുമാർ ചിത്രത്തിന്റെ രണ്ടാം ഭാഗം എപ്പോൾ പ്രദർശനത്തിനെത്തുമെന്നതിനെക്കുറിച്ചുള്ള മാസങ്ങൾ നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് ശേഷം ഈ അപ്‌ഡേറ്റ് ഒടുവിൽ ആരാധകർക്ക് വ്യക്തത നൽകിക്കഴിഞ്ഞു.

ജയിലർ 2 നെക്കുറിച്ച്

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ൽ രജനീകാന്ത് 'ടൈഗർ' മുത്തുവേൽ പാണ്ഡ്യനായി തിരിച്ചെത്തി കൂടുതൽ വെല്ലുവിളികളെ നേരിടും. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ എന്നിവർ തിരികെയെത്തും. പുതിയ അഭിനേതാക്കളിൽ എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ എന്നിവരും ഉൾപ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശിവരാജ്കുമാറിന്റെയും മോഹൻലാലിന്റെയും അതിഥി വേഷങ്ങളും ചിത്രത്തിൽ വീണ്ടും കാണാം. നന്ദമുരി ബാലകൃഷ്ണ, മിഥുൻ ചക്രവർത്തി എന്നിവരുടെ പ്രത്യേക വേഷങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതോടുകൂടി തുടർഭാഗം താരനിബിഡമായി മാറുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്നു, അദ്ദേഹത്തിന്റെ മനോഹരമായ പശ്ചാത്തല സംഗീതം ആദ്യഭാഗത്തിന്റെ ഹൈലൈറ്റായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Jailer 2 | അണ്ണാ, ഇതൊന്നും ഗ്രാഫിക്സ് അല്ലായിരുന്നോ! രജനികാന്തിന്റെ 'ജയിലർ 2' ബിഹൈൻഡ് ദി സീൻ വീഡിയോ കണ്ടോ?
Open in App
Home
Video
Impact Shorts
Web Stories